കേ​ളി ഫു​ട്ബോ​ൾ: റ​യ​ൽ മാ​ഡ്രി​ഡ് അ​ക്കാ​ദ​മി​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Wednesday, August 8, 2018 10:52 PM IST
റി​യാ​ദ്: ഒ​ൻ​പ​താ​മ​ത് കേ​ളി ഫു​ട​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വേ​ദി​യ​ട​ക്ക​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി ടൂ​ർ​ണ​മെ​ന്‍റ് സം​ഘാ​ട​ക സ​മി​തി സൗ​ദി​യി​ലെ റ​യ​ൽ മാ​ഡ്രി​ഡ് അ​ക്കാ​ദ​മി​യു​മാ​യി ധാ​ര​ണ​യാ​യി.

മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി സ്റ്റേ​ഡി​യം വി​ട്ടു​ന​ൽ​കു​ക, മ​റ്റു സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ക എ​ന്നീ കാ​ര്യ​ങ്ങ​ളി​ലാ​ണ് പ്രാ​ഥ​മി​ക​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​ത്. റി​യാ​ദി​ലെ റ​യ​ൽ മാ​ഡ്രി​ഡ് ഫൗ​ണ്ടേ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ർ​ച്ച​ക്കൊ​ടു​വി​ലാ​ണ് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ച​ത്. റ​യ​ൽ മാ​ഡ്രി​ഡ് ഫൗ​ണ്ടേ​ഷ​ൻ സി ​ഇ​ഒ അ​ബ്ദു​ള്ള വ​ഹീ​ബി​യും, ടൂ​ർ​ണ​മെ​ന്‍റ് സ​മി​തി​ക്ക് വേ​ണ്ടി ചെ​യ​ർ​മാ​ൻ റ​ഷീ​ദ് മേ​ലേ​തി​ലു​മാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ച​ത്. സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ നൗ​ഷാ​ദ് കോ​ർ​മ​ത്ത്, ട്ര​ഷ​റ​ർ സു​ധാ​ക​ര​ൻ, ടെ​ക്നി​ക്ക​ൽ ക​ണ്‍​വീ​ന​ർ ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സെ​പ്റ്റം​ബ​ർ 14ന് ​കി​ക്കോ​ഫ് ചെ​യ്യു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ഗ​മാ​യ എ​ട്ടു ടീ​മു​ക​ൾ ലീ​ഗ് കം ​നോ​കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക​യെ​ന്ന് റി​ഫ ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ന്ന പ്രാ​ഥ​മി​ക ച​ർ​ച്ച​ക്ക് ശേ​ഷം സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.