ദുബായിൽ മലയാളി യുവാവ് നീന്തൽ കുളത്തിൽ മുങ്ങിമരിച്ചു
Saturday, August 11, 2018 6:55 PM IST
ദുബായ് : മലയാളി യുവാവ് നീന്തൽ കുളത്തിൽ മുങ്ങിമരിച്ചു. ചെറിയനാട് നാക്കോലയ്ക്കൽ ഉരുളിപ്പുറത്ത് മെൽവിൻ ഭവനിൽ മാത്യു ഏബ്രഹാമിന്‍റെയും വത്സമ്മ മാത്യുവിന്‍റെയും മകൻ മെൽവിൻ മാത്യു (28) വാണ് മരിച്ചത് .

നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടർന്നാണ് മരണമെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ദുബായ് അൽ ഫുത്തേ0 കന്പനിയിലെ ഐടി വിഭാഗം ജീവനക്കാരനാണ് മെൽവിൻ. പുലിയൂർ മാടപ്പള്ളിൽ നിഷയാണ് ഭാര്യ. സംസ്കാരം പിന്നീട്.

റിപ്പോർട്ട് : അനിൽ സി ഇടിക്കുള