ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഓണാഘോഷം സെപ്റ്റംബർ 28 ന്
Monday, August 13, 2018 9:25 PM IST
കുവൈത്ത്: ഇടുക്കി അസോസിയേഷൻ കുവൈറ്റിന്‍റെ ഈദ് ഓണം ആഘോഷം ’ഓണ നിലാവ് 2018’ എന്ന പേരിൽ സെപ്റ്റംബർ 28 ന് ( വെള്ളി) അബാസിയ കല ഓഡിറ്റോയത്തിൽ ആഘോഷിക്കുന്നു.

കേരളം പ്രത്യേകിച്ചു ഇടുക്കി ജില്ല കൊടിയ പ്രകൃതി ദുരന്തത്തിലൂടെ കടന്നു പോകുന്ന
അവസരത്തിൽ, ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടൊപ്പം ഇരയാവരുടെ ദുഃഖത്തിൽ ഇടുക്കി അസോസിയേഷൻ പങ്കുചേരുന്നതായും സംസ്ഥാന ജില്ലാ ഭരണകൂടങ്ങൾ നടത്തുന്ന ദുരന്ത നിവാരണ/പുനരുദ്ധാരണ പ്രവർത്തനങ്ങളോട് ചേർന്നുകൊണ്ടുള്ള പ്രവത്തനങ്ങളുടെ ഭാഗമായി, അസോസിയേഷൻ ഈ വർഷത്തെ ആഘോഷ പരിപാടികൾ ചുരുക്കി , കഴിവതും ചെലവ് കുറച്ചു അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾക്ക് മാത്രം മുൻഗണന നൽകി മിച്ചം വരുന്ന തുക സഹായ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുവാൻ തീരുമാനിച്ചതായി പ്രസിഡന്‍റ് സുനിൽ കുമാറും സെക്രട്ടറി ജോസ് തോമസും അറിയിച്ചു.

ഓഗസ്റ്റ് 10നു ചേർന്ന കമ്മിറ്റിയിൽ പ്രകൃതി ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ട്രഷറർ ബിജോയ് കുര്യൻ, വൈസ് പ്രസിഡന്‍റ് ടോം എടയോടിയിൽ , സെക്രട്ടറി ഷംല ബിജു എന്നിവർ ആദരാഞ്ജലികളും അനുശോചനവും അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ