ഹജ്ജ് സന്നദ്ധ സേവകർക്കുള്ള അവസാനഘട്ട പരിശീലനം പൂർത്തിയായി
Tuesday, August 14, 2018 11:26 PM IST
ജിദ്ദ: ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നും അള്ളാഹുവിന്‍റെ അതിഥികളായെത്തുന്ന ഹാജിമാർക്ക് തങ്ങളുടെ സമയവും ആരോഗ്യവും സ്വയം സമർപ്പിച്ച് സേവന സന്നദ്ധരായ ആർ എസ് സി ഹജ്ജ് വോളന്‍റിയേഴ്‌സിനായി സംഘടപ്പിച്ച അവസാന ഘട്ട പരിശീലനം സമാപിച്ചു.

ഷറഫിയ്യ ഇമ്പാല ഗാർഡനിൽ വെള്ളിയാഴ്ച രാവിലെ നടന്ന പരിപാടി ഐ സി എഫ് ജിദ്ദ വെൽഫെയർ പ്രസിഡന്‍റ് മൊയ്തീൻ കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു. ജിദ്ദയിൽ നിന്നും മാത്രം ഇരുനൂറോളം ഹജ്ജ് വോളന്‍റിയേഴ്‌സാണ് പരിപാടിയിൽ പങ്കെടുത്തത്. ആറ് എസ് സി മുൻ സൗദി നാഷണൽ എക്‌സിക്യൂട്ടീവ് മുഹ്‌സിൻ സഖാഫി അഞ്ചചവിടി വോളന്‍റിയേഴ്‌സിനുള്ള നിർദ്ദേശങ്ങൾ നൽകി. സേവന പ്രവർത്തനങ്ങൾ അള്ളാഹുവിന്‍റെ പ്രീതി കാംഷിച്ചുകൊണ്ടും രാജ്യത്തിന്‍റെ സുരക്ഷാ നിയമങ്ങൾ പാലിച്ചു കൊണ്ടുമാവണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. അസീസിയ , മിന മാപ്പുകൾ പരിചയപ്പെടുത്തിയുള്ള വിശദമായ മാപ്പ് പഠന ക്ലാസ് ഐ സി എഫ് ജിദ്ദ സെൻട്രൽ എസ്ക്യൂട്ടീവ് അംഗം അബ്ദുൽ നാസർ അൻവരി നേതൃത്വം നൽകി. വോളന്‍റിയേഴ്സിന് സഹായകരമായ മാപ്പ് സംവിധാനങ്ങളും മൊബൈൽ ആപ്ലിക്കേഷനുകളും അദ്ദേഹം പരിചയപ്പെടുത്തി

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ