അബുദാബി മലയാളി സമാജം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Thursday, August 16, 2018 7:26 PM IST
അബുദാബി: അബുദാബി മലയാളി സമാജത്തിന്‍റെ അഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സമാജാങ്കണത്തിൽ പ്രസിഡന്‍റ് ടി.എ. നാസർ ദേശീയ പതാക ഉയർത്തി.

ഇന്ത്യൻ ജനാധിപത്യവും മതേതരതയും കാത്തുസൂക്ഷിക്കാൻ ഓരോ ഇന്ത്യൻ പൗരൻ മാരും പ്രതിജ്ഞ ബദ്ധരാകണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് പറഞ്ഞു. അഹദ് വെട്ടൂർ പുന്നൂസ് ചാക്കോ. ബിജു മതുമ്മൽ, .വക്കം ജയലാൽ , അഷ്റഫ് പട്ടാമ്പി , എ.എം അൻസാർ , സജിത്ത് കുമാർ , സാംസൺ ,അബ്ദുൽ റഷിദ് ,ബഷിർ കെ.വി , നിമ്മി ജോഷി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട് അനിൽ സി. ഇടിക്കുള