ബെയ്ഷ് ഒഐസിസി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
Thursday, August 16, 2018 8:47 PM IST
ബെയ്ഷ് : ധീര ദേശാഭിമാനികളുടെ ഓർമകൾക്ക് മുന്നിൽ സ്മരണാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ബെയ്ഷ് ഒഐസിസി ഇന്ത്യയുടെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

യോഗം ആയിരംതെങ്ങ് ദിലീപ് ഉദ്ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ് മുന്നിയൂർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്‍റ് അബ്ദുൾ മജീദ് ചേറൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് മാഹി പതാക ഉയർത്തി. ജോര്‍ജ് ചേപ്പാടന്‍ ആലപ്പുഴ, അബ്ദുൽ റൗഫ് വി.കെ.പടി, ഇർഷാദ് കരുവാരകുണ്ട് എന്നിവർ സംസാരിച്ചു. അസ്ഹറുദ്ദീൻ മംഗലാപുരം സ്വാഗതവും മുഹമ്മദ് മൻസൂർ ലക്നൗ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ


റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ