ബഹറിനിലെ ഹിദ്ദ് മദ്രസയില്‍ സ്വാതന്ത്ര്യദിന സംഗമം നടത്തി
Friday, August 17, 2018 12:09 AM IST
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി ഹിദ്ദ് അന്‍ വാറുൽ ഇസ് ലാം മദ്രസയിൽ സ്വാതന്ത്ര്യദിന സംഗമം നടത്തി. ഇന്ത്യാ രാജ്യത്തിന്‍റെ പ്രത്യേകതയും പാരന്പര്യവും വിദ്യാർഥികളെ ഓര്‍മിപ്പിക്കാനും സ്വരാജ്യസ്നേഹം വളര്‍ത്താനും ഉപകരിക്കുന്ന വിവിധ പരിപാടികള്‍ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു നടത്തിയ പ്രബന്ധ മൽസരം, ക്വിസ് മൽസരം, ചിത്ര രചന എന്നിവ ശ്രദ്ധേയമായി.

ഇബ്രാഹിം ഹസൻ പുറക്കാട്ടിരി സംഗമം ഉദ്ഘാടനം ചെയ്തു. ഇസുദ്ദീൻ പാലത്തിങ്ങൽ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി. ജുഫൈൽ ഖൈരി സ്വാഗതവും അബ്ദുള്ള ടി ടി നന്ദിയും പറഞ്ഞു.മദ്രസ ഉസ്താദുമാരും മാനേജ്മെന്‍റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.