ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Friday, August 17, 2018 6:46 PM IST
കുവൈത്ത് സിറ്റി : ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. എംബസി പരിസരത്ത് നടന്ന ചടങ്ങില്‍ ഇന്ത്യൻ സ്ഥാനപതി കെ. ജീവസാഗർ പതാക ഉയർത്തി രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.

രാജസ്ഥാന്‍ ബോറാ വിഭാഗത്തിന്‍റെ ബാൻഡ് മേളവും സാരഥി, കന്നഡക്കൂട്ടം , ഗുജറാത്തി, ഒഡീഷ സംഘങ്ങളുടെ ദേശഭക്തിഗാനാലാപനവും ആഘോഷത്തിന് മാറ്റുകൂട്ടി.രണ്ടായിരത്തിലേറെ ഹിന്ദിപാട്ടുകൾ ഹൃദിസ്ഥമാക്കിയ കുവൈത്തി ഗായകന്‍ മുബാറക് അൽ റാഷിദ് ഇന്ത്യൻ ദേശഭക്തി ഗാനം ആലപിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ