ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം
Saturday, August 18, 2018 4:48 PM IST
അബുദാബി : അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റാഷിദ് പൂമാടം (പ്രസിഡന്‍റ്), ഷിൻസ് സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്‍റ്), ടി.പി. അനൂപ് (ജനറൽ സെക്രട്ടറി), സമീർ കല്ലറ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് റസാഖ് ഒരുമനയൂരിന്‍റെ അധ്യക്ഷതയിൽ അബുദാബി ഇന്ത്യൻ സോഷ്യൽ സെന്‍ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

റിപ്പോർട്ട് അനിൽ സി. ഇടിക്കുള