മ​ഴ​ക്കെ​ടു​തി : കു​വൈ​ത്ത് അ​മീ​റും പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​റും അ​നു​ശോ​ചി​ച്ചു
Sunday, August 19, 2018 9:06 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള​ത്തി​ലെ മഴകെടുതിയിൽ ദു​രി​ത​മ​നു​ഭ​വി​ക്ക​ർ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ​ബാ​ഹ്. മ​ഴ​ക്കെ​ടു​തി​യി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ വി​യോ​ഗ​ത്തി​ൽ അ​മീ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രൂ​ടെ കൂ​ടെ​യാ​ണ് കു​വൈ​ത്തെ​ന്നും ഈ ​പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ​നി​ന്നും കേ​ര​ള​ത്തി​ന് എ​ത്ര​യും പൈ​ട്ട​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​മീ​ർ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ്ര​തി രാം​നാ​ഥ് ഗോ​വി​ന്ദി​ന​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ പ്ര​ള​യ​ദു​രി​ത​ത്തി​ൽ കു​വൈ​ത്ത് പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ അ​നു​ശോ​ചി​ച്ചു. അ​തു സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം ലോ​ക്സ​ഭാ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​നും രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു​വി​നും സ​ന്ദേ​ശം അ​യ​ച്ച​താ​യി സ്പീ​ക്ക​ർ ഓ​ഫീ​സ് അ​റി​യി​ച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍