പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ കൈ​ത്താ​ങ്ങാ​യി ഒ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി
Monday, August 20, 2018 11:52 PM IST
കു​വൈ​ത്ത്: അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ പ്ര​ള​യ ദു​ര​ന്തം ക​ണ്ണീ​ർ ക​ട​ലാ​ക്കി​യ കേ​ര​ള​ത്തി​ന്‍റെ വേ​ദ​ന​യി​ൽ കൈ​ത്താ​ങ്ങു​മാ​യി കു​വൈ​റ്റ് ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മ​റ്റി​യും.

ദു​ര​ന്ത​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ഇ​രി​ട്ടി താ​ലൂ​ക്കി​ലെ 75 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കി​റ്റ് വി​ത​ര​ണ​വും, പേ​മാ​രി​യി​ൽ ഭ​വ​ന​ത്തോ​ടൊ​പ്പം ഭാ​ര്യ​യേ​യും പി​താ​വി​നേ​യും ന​ഷ്ട​പെ​ട്ട അ​യ്യ​ൻ​കു​ന്നി​ലെ ഇ​മ്മ​ട്ടി​ൽ ജ​യ്സ​ണി​നു​ള്ള ധ​ന​സ​ഹാ​യ​വും കാ​ക്ക​യ​ങ്ങാ​ട് പ്രി​യ​ദ​ർ​ശി​നി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പേ​രാ​വൂ​ർ എം​എ​ൽ​എ അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ഒ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ഖ് അ​പ്പ​ക്ക​ൻ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ