കേ​ര​ള​ത്തി​ലെ പ്ര​ള​യ ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ യു​എ​ഇ എ​ക്സ്ചേ​ഞ്ച് സാ​ധ​ന​സാ​മ​ഗ്രി​ക​ൾ സ​മാ​ഹ​രി​ക്കു​ന്നു
Tuesday, August 21, 2018 12:04 AM IST
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ​ഹ​ജീ​വി​ക​ൾ​ക്കു വേ​ണ്ടി വി​വി​ധ സ​ഹാ​യ പ​ദ്ധ​തി​ക​ൾ ഇ​തി​ന​കം ഏ​റ്റെ​ടു​ത്ത പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​മാ​യ യു​എ​ഇ എ​ക്സ്ചേ​ഞ്ച് സാ​ധ​ന​സാ​മ​ഗ്രി​ക​ൾ സ​മാ​ഹ​രി​ക്കാ​ൻ ആ​രം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ട്ട് ശാ​ഖ​ക​ളി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യി​ലെ ജീ​വ​ന​ക്കാ​ർ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ സേ​വ​ന​രം​ഗ​ത്തു​ണ്ട്. ചെ​യ​ർ​മാ​ൻ ഡോ.​ബി.​ആ​ർ.​ഷെ​ട്ടി ഇ​തി​ന​കം 2.25 കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

വ​സ്ത്ര​ങ്ങ​ൾ, ടോ​ർ​ച്ച് തു​ട​ങ്ങി കേ​ര​ള സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച ഉ​പ​യോ​ഗ​പ്ര​ദ​മാ​യ പു​തി​യ സാ​ധ​ന​ങ്ങ​ളും ഉ​പ​ക​ര​ണ സാ​മ​ഗ്രി​ക​ളു​മാ​ണ് എ​ട്ട് ശാ​ഖ​ക​ളി​ൽ ശേ​ഖ​രി​ക്കു​ക. എം ​കാ​ർ​ഗോ ഗ്രൂ​പ്പി​ലെ 123 കാ​ർ​ഗോ, ബെ​സ്റ്റ് എ​ക്സ്പ്ര​സ് കാ​ർ​ഗോ, ടൈം ​എ​ക്സ്പ്ര​സ് കാ​ർ​ഗോ, മെ​ട്രോ കാ​ർ​ഗോ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​ബു​ദാ​ബി ഹം​ദാ​ൻ സ്ട്രീ​റ്റി​ലെ ബ​റോ​ഡ ബാ​ങ്കി​ന​ടു​ത്തു​ള്ള മെ​യി​ൻ ബ്രാ​ഞ്ച്, മു​സ​ഫ ഷാ​ബി​യ സെ​ക്ട​ർ 10 ലെ ​ബ്രാ​ഞ്ച്, ദു​ബാ​യി​ൽ ക​രാ​മ, ഖു​സൈ​സ്, ലു​ലു വി​ല്ലേ​ജ്, അ​ൽ ഖൂ​സ് ബ്രാ​ഞ്ചു​ക​ളി​ലും ഷാ​ർ​ജ റോ​ള, അ​ജ്മാ​ൻ മെ​യി​ൻ ബ്രാ​ഞ്ചു​ക​ളി​ലും സാ​ധ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള