ദു​രി​ത ബാ​ധി​ത​ർ​ക്കു​ള്ള സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​ക​ണം: ബെ​യ്ഷ് ഒ​ഐ​സി​സി
Tuesday, August 21, 2018 12:09 AM IST
ജി​ദ്ദ: ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു കൈ​ത്താ​ങ്ങാ​യി ബെ​യ്ഷ് ഒ​ഐ​സി​സി​യും. മ​ഴ​ക്കെ​ടു​തി​യി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ​മു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​തി​നും മ​റ്റു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​മാ​യി നാ​ട്ടി​ലു​ള്ള ബെ​യ്ഷ് ഒ​ഐ​സി​സി ട്ര​ഷ​റ​ർ സാ​ദി​ഖ​ലി കോ​യി​സ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ് ഷു​ക്കൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ, സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഗ​ഫൂ​ർ കു​റ്റൂ​രി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘം ഒ​ഐ​സി​സി പ്ര​വ​ർ​ത്ത​ക​രെ സ​ജ്ജ​മാ​ക്കി.

ദു​രി​ത ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സ​ഹാ​യ​ത്തോ​ടൊ​പ്പം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മ​ത്സ്യ തൊ​ഴി​ലാ​ളി സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കു​ക​യും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ള്ള യ​ന്ത്ര വ​ൽ​കൃ​ത യാ​ന​ങ്ങ​ൾ പു​തു​ക്കി ന​ല്കു​ന്ന​ത​ട​ക്ക​മു​ള്ള സ​ഹാ​യ​ങ്ങ​ൾ യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ അ​ർ​ഹ​ത​പെ​ട്ട​വ​രു​ടെ കൈ​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​വാ​നു​ള്ള തീ​രു​മാ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും ഒ​ഐ​സി​സി ബെ​യ്ഷ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ മ​ജീ​ദ് ചേ​റൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ആ​ദ്യ സം​ഭാ​വ​ന ന​ൽ​കി​കൊ​ണ്ട് ഗ്രാ​ൻ​ഡ് റ​സോ​യി റെ​സ്റ്റോ​റ​ന്‍റ് എം. ​ഡി. അ​ബ്ദു​ൾ മു​നീ​ർ എ​ൻ. വി. ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​ലീ​പ് ക​ള​രി​ക്ക​മ​ണ്ണേ​ൽ,അ​ബ്ദു​ൽ ല​ത്തീ​ഫ് മാ​ഹി, ഇ.​കെ.​ന​വാ​സ് കൊ​ല്ലം, മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഖു​ഷി ന​ഗ​ർ, കു​ഞ്ഞി​മു​ഹ​മ്മ​ദ് മൂ​ന്നി​യൂ​ർ, അ​സ്ഹ​ബ് വ​ർ​ക്ക​ല തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.​ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​പേ​ക്ഷി​ച്ചു​കൊ​ണ്ട് അ​തി​ലേ​ക്കു​ള്ള ഫ​ണ്ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​മാ​ഹ​രി​ക്കാ​നും ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്തു.

ബെ​യ്ഷ് ഒ​ഐ​സി​സി ന​ട​ത്തു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ താ​ല്പ​ര്യം ഉ​ള്ള​വ​ർ പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ മ​ജീ​ദ് ചേ​റൂ​ർ(0537361964),ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​ലീ​പ് ക​ള​രി​ക്ക​മ​ണ്ണേ​ൽ (0549322414),ട്ര​ഷ​റ​ർ ഇ​ൻ ചാ​ർ​ജ് കു​ഞ്ഞി മു​ഹ​മ്മ​ദ് മൂ​ന്നി​യൂ​ർ(0559095181) ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട് : കെ ​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ