ഫ്ര​റ്റേ​ണി​റ്റി അ​റ​ഫ വോ​ള​ന്‍റി​യ​ർ ടീ​മി​ന്‍റെ ആ​ദ്യ സം​ഘം പു​ണ്യ​ഭൂ​മി​യി​ലെ​ത്തി
Tuesday, August 21, 2018 12:12 AM IST
ജി​ദ്ദ: ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റ​ത്തി​നു കീ​ഴി​ൽ ഹ​ജ്ജ് സേ​വ​നം ന​ട​ത്തു​ന്ന അ​റ​ഫ വോ​ള​ന്‍റി​യ​ർ ടീ​മി​ന്‍റെ ആ​ദ്യ സം​ഘം പു​ണ്യ​ഭൂ​മി​യി​ലെ​ത്തി. ഈ ​വ​ർ​ഷം ഫോ​റ​ത്തി​നു കീ​ഴി​ൽ 1500 പേ​രാ​ണ് സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. അ​റ​ഫ​യി​ൽ ഹാ​ജി​മാ​രെ സേ​വി​ക്കു​ന്ന​തി​നു​ള്ള സം​ഘ​ത്തി​ൽ നി​ന്ന് 150 പേ​ര​ട​ങ്ങു​ന്ന ആ​ദ്യ ബാ​ച്ചാ​ണ് ജി​ദ്ദ​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പു​ണ്യ​ന​ഗ​രി​യി​ലെ​ത്തി​യ​ത്.

ഫ്ര​റ്റേ​ണി​റ്റി ഫോ​റം അ​റ​ഫ വോ​ള​ന്‍റി​യ​ർ സ​ർ​വീ​സ് ക്യാ​പ്റ്റ​ൻ മു​നീ​ബ് പാ​ഴൂ​ർ, ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ മു​ദ​സി​ർ മം​ഗ​ലാ​പു​രം എ​ന്നി​വ​രാ​ണ് ആ​ദ്യ ബാ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ന്ത്യ​ൻ പി​ൽ​ഗ്രിം​സ് വെ​ൽ​ഫെ​യ​ർ ഫോ​റം (ഐ​പി​ഡ​ബ്ലു​എ​ഫ്) പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​സീ​സ് കി​ദ്വാ​യി, ഐ​പി​ഡ​ബ്ലു​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖ​മ​ർ സാ​ദ, കാ​ക്കി ത്വ​യ്ബ ട്ര​സ്റ്റി ഷ​മീം കൗ​സ​ർ, കാ​ക്കി ത്വ​യ്ബ വോ​ള​ന്‍റി​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഇ​മ്രാ​ൻ കൗ​സ​ർ, നി​ഹ​മ​ത്തു​ള്ള ചെ​ന്നൈ, ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഫ​യി​സു​ദ്ദീ​ൻ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് മൊ​റ​യൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ദേ​ശീ​യ പ​താ​ക കൈ​മാ​റി ആ​ദ്യ സം​ഘ​ത്തെ യാ​ത്ര​യാ​ക്കി. അ​റ​ഫ വോ​ള​ന്‍റി​യ​ർ സ​ർ​വീ​സ് ക്യാ​പ്റ്റ​ൻ മു​നീ​ബ് പാ​ഴൂ​ർ, ഫോ​റം ഹ​ജ്ജ് സ​ർ​വീ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ റ​ഉൗ​ഫ് ചേ​രൂ​ർ തു​ട​ങ്ങി​യ​വ​ർ പ​താ​ക ഏ​റ്റു​വാ​ങ്ങി.

റി​പ്പോ​ർ​ട്ട് : കെ ​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ