ജെ​യ്സ​ലി​ന് ഐ​സി​എ​ഫ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കും
Tuesday, August 21, 2018 12:19 AM IST
മ​ക്ക: പ്ര​ള​യ​കെ​ടു​തി​യി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് ത​ന്‍റെ പു​റ​ത്ത് ച​വി​ട്ടി ബോ​ട്ടി​ലേ​ക്ക് ക​യ​റാ​ൻ സ​ഹാ​യി​ച്ച താ​നൂ​ർ ചാ​പ്പ​പ്പ​ടി ജെ​യ്സ​ലി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ ഐ​സി​എ​ഫ് ഗ​ൾ​ഫ് കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.

സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത​ത​ട​ക്ക​മു​ള്ള ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​താ​വ​സ്ഥ​യി​ലും സ​ഹ​ജീ​വി​ക​ളു​ടെ ദു​രി​ത​മ​ക​റ്റാ​ൻ പ​തി​നാ​റു​കൊ​ല്ല​മാ​യി സേ​വ​ന നി​ര​ത​നാ​യ ജെ​യ്സ​ലി​ന്‍റെ അ​വ​സ്ഥ വാ​ർ​ത്ത​ക​ളി​ലൂ​ടെ മ​ന​സി​ലാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, എ​സ്വൈ​എ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ ദാ​റു​ൽ ഖൈ​ർ ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ ഐ​സി​എ​ഫ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ന​ട​ക്കു​ന്ന ദു​രി​താ​ശ്വാ​സ​പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉൗ​ർ​ജി​ത​മാ​യി ഇ​ട​പെ​ടാ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഇ​തു സം​ബ​ന്ധ​മാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്പാ​ട് അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ക​രീം ഹാ​ജി മേ​മു​ണ്ട (ഖ​ത്ത​ർ),തെ​ഞ്ചേ​രി അ​ല​വി സ​ഖാ​ഫി, അ​ബ്ദു​ല്ല വ​ട​ക​ര (കു​വൈ​ത്ത്), നി​സാ​ർ സ​ഖാ​ഫി, മു​ഹ​മ്മ​ദ് റാ​സി​ഖ് (ഒ​മാ​ൻ), ശ​രീ​ഫ് കാ​ര​ശേ​രി, ഹ​മീ​ദ് ഈ​ശ്വ​ര​മം​ഗ​ലം (യു ​എ ഇ), ​എം സി ​അ​ബ്ദു​ൽ ക​രീം, മു​സ്ത​ഫ ഹാ​ജി ബ​ഹ്റൈ​ൻ), മു​ജീ​ബു​ർ​റ​ഹ്മാ​ൻ എ ​ആ​ർ ന​ഗ​ർ (സ​ഉൗ​ദി അ​റേ​ബ്യ) തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ ​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ