പ്ര​ള​യ​ദു​ര​ന്തം: കേ​ര​ള​ത്തൊ​ടൊ​പ്പം പ്ര​വാ​സി സ​മൂ​ഹ​വും
Wednesday, August 22, 2018 12:43 AM IST
മ​സ്ക​റ്റ്: ഒ​മാ​നി​ലെ പ്ര​വാ​സി ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യാ​യ മ​സ്ക​റ്റ് മ​ല​യാ​ളീ​സും , സിം​ഫ​ണി ഡൈ​ൻ ഇ​ൻ റെ​സ്റ്റോ​റ​ന്‍റും അ​ൽ ന​മാ​നി കാ​ർ​ഗോ​യും സം​യു​ക്ത​മാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ചു അ​ർ​ഹ​ത​പെ​ട്ട​വ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ഉ​ദ്യ​മ​ത്തി​ലാ​ണ് .

പ്ര​വാ​സി മ​ല​യാ​ളി​ക​ളോ​ടൊ​പ്പം ഒ​മാ​ൻ സ്വ​ദേ​ശി​ക​ളും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും, സ്ഥാ​പ​ന​ങ്ങ​ളും ഈ ​സം​രം​ഭ​ത്തി​നോ​ട് വ​ള​രെ ന​ല്ല രീ​തി​യി​ലാ​ണ് സ​ഹ​ക​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി മ​സ്ക​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും കോ​ഴി​ക്കോ​ടേ​ക്കും തി​രു​വ​ന്ത​പു​ര​ത്തേ​യ്ക്കും നാ​ലു ട​ണ്‍ വീ​തം അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ അ​യ​ച്ചു ക​ഴി​ഞ്ഞു. വീ​ണ്ടും ര​ണ്ടു​ട​ണ്‍ സാ​ധ​ന​ങ്ങ​ൾ കൂ​ടി അ​യ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ പ്ര​തീ​ക്ഷ​ച്ച​തി​ലും കൂ​ടു​ത​ൽ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ക​യു​ണ്ടാ​യി. എ​ല്ലാ​വി​ധ തു​ണി​ത്ത​ര​ങ്ങ​ൾ, കു​ട്ടി​ക​ളു​ടേ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ഡ​യ​പ്പ​ർ, സാ​നി​റ്റ​റി നാ​പ്കി​ന്സ്, സോ​പ്പു​ക​ൾ, പേ​സ്റ്റു​ക​ൾ, അ​ണു​നാ​ശി​നി​ക​ൾ, മ​രു​ന്നു​ക​ളും അ​നു​ബ​ന്ധ ശു​ചീ​ക​ര​ണ സു​ര​ക്ഷാ വ​സ്തു​ക്ക​ളും, പു​ത​പ്പു​ക​ളും വി​രി​പ്പു​ക​ളും പാ​യ​ക​ളും കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള​തു​മാ​യ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്.

ഈ ​സം​രം​ഭ​ത്തി​ൽ അ​ക​മ​ഴി​ഞ്ഞ് സ​ഹ​ക​രി​ച്ച പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ, ഒ​മാ​ൻ സ്വ​ദേ​ശി​ക​ൾ , സം​ഘ​ട​ന​ക​ൾ , സ്ഥാ​പ​ന​ങ്ങ​ൾ മു​ത​ലാ​യ എ​ല്ലാ​വ​ർ​ക്കും മ​സ്ക​റ്റ് മ​ല​യാ​ളീ​സും , സിം​ഫ​ണി ഡൈ​ൻ ഇ​ന്നും അ​ൽ നാ​മാ​നി കാ​ർ​ഗോ​യും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ദി​നേ​ശ് സ​ത്യ​ൻ