റാക്ക ജാലിയാത്ത് അക്കാഡമിക്ക് ടേം എക്സലൻസ് പ്രൈസ്
അൽകോബാർ: റാക്ക ഇസ് ലാമിക്ക് സെന്റർ സംഘടിപ്പിച്ചു വരുന്ന ത്രിവൽസര അറബി പഠന കോഴ്സിന്റെ പഠിതാക്കളിൽ നിന്നും മികവ് പുലർത്തുന്നവർക്ക് നൽകുന്ന അക്കാഡമിക് ടേം എക്സലൻസ് പ്രൈസിന് ബി.വി. സക്കരിയ്യ അർഹനായി.

നിരന്തര മൂല്യനിർണയത്തിലൂടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നതെന്നും പഠിതാക്കൾക്ക് തങ്ങളുടെ പഠന പുരോഗതി വിലയിരുത്താവുന്ന ഓൺലൈൻ പ്രോഗ്രാം തയാറാക്കിയിട്ടുണ്ടെന്നും ജാലിയാത്ത് മേധാവികൾ അറിയിച്ചു

റാക്ക ഇസ് ലാമിക് സെന്റർ വിദേശ ഭാഷാ വിഭാഗം തലവൻ ഷെയ്ഖ് ഇമാദ് ബിൻ ഖാലിദ് അൽഖുള്ളൈവർ ബി.വി സക്കരിയക്ക് സമ്മാനിച്ചു. മലയാളം വിഭാഗം പഠിതാക്കളുടെ അറബി പഠന താത്പര്യത്തെ അദ്ദേഹം പ്രശംസിച്ചു. അവാർഡുകൾ വ്യക്‌തികളുടെ കഴിവിനുള്ള അംഗീകാരമാണെന്നും മറ്റുള്ളവർക്ക് അത് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു. അറബി കോഴ്സ് മേധാവി ഷെയ്ഖ് ത്വാഹ അശഅ്റാവി, ഷെയ്ഖ് ആമിർ ബൽഅലാഅ്, ഹാഫിദ് ശഅ്ബാൻ സഅദ് അശബ്റാവീ അഹ്മദ്, മലയാളം വിഭാഗം പ്രബോധകൻ അബ്ദുറഹ്മാൻ ഫാറൂഖ്വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം