മുനീർ പുത്തിഗെക്ക് യാത്രയയപ്പ് നൽകി
അൽഖോബാർ: കഴിഞ്ഞ രണ്ടു ദശാബ്ദ കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാമൂഹ്യ പ്രവർത്തകൻ മുനീർ പുത്തിഗെക്ക് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ യാത്രയയപ്പ് നൽകി.

യോഗത്തിൽ സോഷ്യൽ ഫോറം മേഖലാ കമ്മിറ്റി അംഗം ഷറഫുദ്ദീൻ ചങ്ങരംകുളം ഉപഹാരം സമ്മാനിച്ചു. ഫോറം സംസ്‌ഥാന സമിതി ജനറൽ സെക്രട്ടറി റഷീദ് പുന്നപ്ര, സെക്രട്ടറി മുബാറക് പോയിൽതൊടി, നിർവാഹക സമിതിയംഗം അഷ്റഫ് മേപ്പയൂർ, ഫ്രറ്റേണിറ്റി ഫോറം തുഖ്ബ ഏരിയ സെക്രട്ടറി അമീൻ മാസ്റ്റർ പുത്തനത്താണി, അൽകോബാർ മേഖല പ്രസിഡന്റ് അബ്ദുൽ റഹീംവടകര, തേജസ് ദമാം ബ്യൂറോ ചീഫ് അബ്ദുൽ അലി കളത്തിങ്കൽ എന്നിവർ സംസാരിച്ചു. ഇഖ്ബാൽ തലശേരി, സിദ്ദീഖ് അടൂർ, മൂസാൻ പൊന്മള, മൻസൂർ പൊന്നാനി, സജീർ ചിറയിൻകീഴ് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം