കെ.സി.പിള്ള മെമ്മോറിയൽ വോളി: അലാദ് ജുബൈൽ ഫൈനലിൽ
Monday, January 9, 2017 10:15 AM IST
ജുബൈൽ: നവയുഗം സാംസ്കാരികവേദി ജുബൈൽ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.സി.പിള്ള പുരസ്കാരം 2016 നോടനുബന്ധിച്ചു നടന്നു വരുന്ന വോളിബോൾ ടൂർണമെന്റിൽ അലാദ് ജുബൈൽ ഫൈനൽ കളിക്കാൻ യോഗ്യത നേടി. നിർണായകമായ സെമിയിൽ അൽ ശബാൻ ദമാം ടീമിനെ തുടർച്ചയായ മൂന്നു സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ 25–18, 24–17, 25–17.

അലാദ് ജുബൈൽ ടീമിന്റെ ദീപക്ക് മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. ദീപക്കിന് നവയുഗത്തിന്റെ ട്രോഫി ശ്യാം സമ്മാനിച്ചു. മുഹമ്മദ് അൽകാമറാനി, ആലഇബ്രാഹിം എന്നിവർ കളി നിയന്ത്രിച്ചു.

സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ എൻ.സനൽ കുമാർ, സദാറ ദലീമിലെ അഡ്മിനിസ്ട്രേഷൻ മാനേജർ ഓമനക്കുട്ടൻ പിള്ള, ബിൻസിന പ്രോജക്ട് മാനേജർ രഘുനാഥ് എന്നിവർ മത്സരം ഫ്ളാഗ് ഓഫ് ചെയ്ത്, കളിക്കാരെ പരിചയപ്പെട്ടു. നവയുഗം മുഖ്യരക്ഷാധികാരി ടി.സി. ഷാജി, ജയൻ തച്ചൻപാറ (ഇന്ത്യൻ എംബസി ഹെല്പ് ഡെസ്ക്), സുനിൽ മാസ്റ്റർ, പ്രവാസിനേതാക്കളായ നൂഹ് പാപ്പിനിശേരി (ഒഐസിസി), സാബു മേലേതിൽ (തനിമ), ഇബ്രാഹിം കുട്ടി ആലുവ (ഗ്ലോബൽ മലയാളി അസോസിയേഷൻ), നാസർ പെരുമ്പാവൂർ (തേജസ്) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മത്സരപരിപാടികൾക്ക് നവയുഗം ജുബൈൽ കേന്ദ്രകമ്മിറ്റി സെക്രട്ടറി ടി.എ.തങ്ങൾ, രക്ഷാധികാരി ടി.പി.റഷീദ്, സംഘാടക സമിതി സെക്രട്ടറി കെ.ആർ.സുരേഷ്, ജോയിന്റ് സെക്രട്ടറി പുഷ്പകുമാർ, സംഘാടകസമിതി കൺവീനർ ഷാഫി താനൂർ, ജോയിന്റ് കൺവീനർ വിജയധരൻ പിള്ള, അഷറഫ് കൊടുങ്ങല്ലൂർ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ബി.മോഹനൻ പിള്ള, കുടുംബവേദി സെക്രെട്ടറി എം.ജി.മനോജ്, സുരേഷ് ഇളയിടത്ത്, ഗിരീഷ് ചെറിയേഴം, എം.എസ്.മുരളി, നൗഷാദ് മൊയ്തു, രാജേഷ്, രഞ്ജിത്ത്, ഗിരീഷ് ഇളയിടത്ത്, കെ.പി.ഉണ്ണികൃഷ്ണൻ, സഞ്ജു, പ്രദീഷ്, ലിജോ, രഞ്ജിത്ത്, ഷെറിൻ, രാധാകൃഷ്ണൻ, എസ്.ഡി. ഷിബു, അനീഷ് മുതുകുളം, കെ.പി.ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

12 ന് നടക്കുന്ന രണ്ടാമത്തെ സെമിയിൽ കാസ്ക ദമാം ടീം ആസ്പ്കോ ദമാം ടീമിനെ നേരിടും. മത്സരത്തിൽ വിജയിക്കുന്ന ടീം ജനുവരി 20ന് നടക്കുന്ന ഫൈനലിൽ അലാദ് ജുബൈൽ ടീമുമായി ഏറ്റുമുട്ടം.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം