കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ചു
കുവൈത്ത് സിറ്റി: സമസ്ത വിദ്യഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും ഹജ്‌ജ് കമ്മിറ്റി ചെയർമാനുമായ കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി നാഷണൽ കമ്മിറ്റി അനുശോചിച്ചു.

പ്രതിഭാധനനായ പണ്ഡിതനും മികച്ച സംഘാടകനുമായിരുന്നു ബാപ്പു മുസ്ല്യാരെന്ന് കുവൈത്ത് കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി പി.എ അബ്ദുൾ ഗഫൂർ വയനാട്, ട്രഷറർ എം.കെ. അബ്ദുറസാഖ് എന്നിവർ സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ