കേരക്ക് പുതിയ നേതൃത്വം
Tuesday, January 10, 2017 7:34 AM IST
കുവൈത്ത്: എറണാകുളം റസിഡന്റ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ പുതിയ ഭാരവാഹികളായി കെ.ഒ. ബെന്നി (പ്രസിഡന്റ്), ബോബി പോൾ ജോയ് (സെക്രട്ടറി), സെബാസ്റ്റ്യൻ പീറ്റർ (ട്രഷറർ) എന്നിവരെയും എം.പി. പ്രതാപ്, അനിൽ കുമാർ എന്നിവരെ ജനറൽ കോഓർഡിനേറ്റർമാരായും തെരഞ്ഞെടുത്തു.

കേരയുടെ നാലു മേഖല യോഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 96 സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ചേർന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

റിപ്പോർട്ട്: സലിം കോട്ടയിൽ