മാക് ഫ്രന്റ്ലൈൻ ഹോളിഡേയ്സ് മെഗാ ഫുട്ബോൾ ഫെസ്റ്റ് 2017: അൽഫോസ് റൗദ എഫ്സി ജേതാക്കൾ
Tuesday, January 10, 2017 7:35 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ കായിക സംഘടനയായ മാക് കുവൈത്ത് കെഫാക്കുമായി സഹകരിച്ചു നടത്തിയ ഏഴാമത് ഫ്രന്റ്ലൈൻ ഹോളിഡേയ്സ് മെഗാ ഫുട്ബോൾ ഫെസ്റ്റിൽ അൽഫോസ് റൗദ എഫ്സി ചാമ്പ്യന്മാരായി. ഫൈനലിൽ ട്രിവാൻട്രം സ്ട്രൈക്കേഴ്സ് എഫ്സിയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് അൽഫോസ് റൗദ എഫ്സി കേഫക്കിലെ തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്.

സെമിയിൽ യഥാക്രമം സ്പാർക്സ് എഫ്സിയെയും ബ്ലാസ്റ്റേഴ്സ് എഫ്സിയെയും കീഴടക്കിയാണ് ഫൈനലിന് അർഹത നേടിയത്. സ്പാർക്സ് എഫ്സിയും ബ്ലാസ്റ്റേഴ്സ് എഫ്സിയും സെമി ഫൈനലിസ്റ്റുകൾക്കുള്ള പ്രത്യേക ട്രോഫികൾക്കർഹരായി.

മിശ്രിഫിലെ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഗ്രൗണ്ടിൽ 30 ഡിസംബർ വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ ആരംഭിച്ച അത്യന്തം ആവേശം നിറഞ്ഞ മത്സരങ്ങൾ ഗാലറിയിൽ നിറഞ്ഞു കവിഞ്ഞ കാണികൾക്ക് അവിസ്മരണീയ നിമിഷങ്ങൾ നൽകിയാണ് കൊടിയിറങ്ങിയത്.മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മാക് ഏർപ്പെടുത്തിയ ഇൻസ്റ്റന്റ് ക്വിസ് മത്സരം ഗ്യാലറിയിൽ കാണികൾക്കു ഹരമായി.

മികവുറ്റ സംഘാടനം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ ടൂർണമെന്റിൽ, മെട്രോ മെഡിക്കൽ കെയർ ഗ്രൗണ്ടിൽ പ്രത്യേകം സജ്‌ജീകരിച്ച മെഡിക്കൽ കൗണ്ടർ വേറിട്ടൊരു കാഴ്ചയായിരുന്നു. ടൂർണമെന്റിനോടനുബന്ധിച്ച് മാക് ഏർപ്പെടുത്തിയ റാഫിൾ കൂപ്പൺ നറുക്കെടുപ്പും വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. ചടങ്ങിൽ മാക് കുവൈത്തിനും കുവൈത്തിലെ പ്രവാസി ഫുട്ബോളിനും നൽകിയ സംഭാവനകളെ മുൻ നിർത്തി കെ.കെ. അബൂബക്കർ, അബ്ദുൾ സലാം എ.പി., മുസ്തഫ കാരി, അഹമദ് കല്ലായി,മുജീബ് റഹ്മാൻ, മുഹമ്മദ് ഹാരിസ്. എൻ.പി, അബ്ദുൾ റഷീദ്.കെ.എം., അബ്ദുൾ റഹ്മാൻ.പി.പി.,അബ്ദുൽ റഹ്മാൻ.കെ.എം.എ, മൻസൂർ കുന്നത്തേരി, ഷാനവാസ്.വി.കെ,സുബൈർ കുരിക്കൾ, അബ്ദുൽ റഹ്മാൻ.കെ.ടി.,ആഷിക് കാദിരി, ഒ.കെ.റസാക്ക്,റോബർട്ട് ബെർനാദ്,കലാം മുഹമ്മദ്,മുഹമ്മദ് സഫറുള്ള,ഗുലാം മുസ്തഫ,മുഹമ്മദ് ഷബീർ,ബേബി നൗഷാദ്,ബിഷാര മുസ്തഫ,ജുനൈദ് ജമാലുദ്ധീൻ,സാജിദ്,എ.സി. എന്നിവരെ ആദരിച്ചു.

ടൂർണമെന്റിലെ പ്രത്യേക പുരസ്കാരങ്ങൾക്ക് കേഫാക് ലീഗുകളിലെ മികച്ച കളിക്കാരനു റോയൽ ഹൈത്തം നൽകുന്ന രണ്ടാമത് എസ്. മുഹമ്മദ് സ്മാരക പുരസ്കാരത്തിന് കെ.വി. സുമേഷ് (കേരള ചലഞ്ചേഴ്സ്) മികച്ച കളിക്കാരൻ: മനോജ്(അൽഫോസ് റൗദ എഫ്സി), മികച്ച പ്രതിരോധ നിരക്കാരൻ: ജവാദ് (അൽഫോസ് റൗദ എഫ്സി), മികച്ച ഗോൾകീപ്പർ: മുബഷിർ (സ്പാർക്സ് എഫ്സി), ടോപ് സ്കോറർ: സലീം (അൽഫോസ് റൗദ എഫ്സി), മികച്ച അറ്റാക്കിംഗ് പ്ലേയർ: ക്ലീറ്റസ് (ട്രിവാൻട്രം സ്ട്രൈക്കേഴ്സ് എഫ്സി), റൈസിംഗ് സ്റ്റാർ: ഷമീർ (ബ്ലാസ്റ്റേഴ്സ് എഫ്സി), മാൻ ഓഫ് ദി മാച്ച് ഓഫ് ദി ഫൈനൽ: ദിജു (ട്രിവാൻട്രം സ്ട്രൈക്കേഴ്സ് എഫ്സി), ബെസ്റ്റ് ക്യാപ്റ്റൻ: അബ്ദുൾ റഷീദ് (അൽഫോസ് റൗദ എഫ്സി), ബെസ്റ്റ് മാനേജർ: ഉമൈർ അലി (അൽഫോസ് റൗദ എഫ്സി) ബെസ്റ്റ് ഗോൾ : സാബു സിറിൾ (ട്രിവാൻട്രം സ്ട്രൈക്കേഴ്സ് എഫ്സി), ഫെയർ പ്ലേ : അൽശബാബ് എഫ്സി. മത്സരങ്ങൾ നിയന്ത്രിച്ച കേഫാക് റഫറിമാർക്കുള്ള ഉപഹാരങ്ങൾ അബ്ദുൾ റഷീദ്,അനസ് മുഹമ്മദ്,അബൂബക്കർ കെ.കെ.,മുബഷിർ,സജാസ്, ഫിറോസ് എന്നിവർ വിതരണം ചെയ്തു.

ജേതാക്കൾക്കുള്ള ഫ്രന്റ്ലൈൻ ഹോളിഡേയ്സ് വിന്നേഴ്സ് ട്രോഫി ഫ്രന്റ് ലൈൻ ഡയറക്ടർ മുസ്തഫ കാരി, ഫ്രന്റ് ലൈൻ കൺട്രി മാനേജർ ചന്ദ്ര മൗലി, കേഫാക് പ്രസിഡന്റ് ഗുലാം മുസ്തഫ,താജ്മൽ മാർബിൾ മാനേജർ യാക്കൂബ് ഏലത്തൂർ എന്നിവർ ചേർന്ന് സമ്മാനിച്ചു. രണ്ടാം സ്‌ഥാനക്കർക്കുള്ള ട്രോഫി മാക് കുവൈത്ത് മുഖ്യ ഉപദേശകൻ അബ്ദുൾ സലാം. എ.പി. ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി, മുൻ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പി.പി. എന്നിവരും സമ്മാനിച്ചു.

അനസ്മുഹമ്മദ്, ഫയാസ്, മുബഷിർ,ഷഫീക്,റബീഷ്, മഹ്മൂദ് പെരുമ്പ, ഫൈസൽ അബ്ദുള്ള, ഷൈജു, ഫാറൂക്ക്, ജമ്നാസ്, അബ്ദുൽ റഹീം കെ.പി., അബ്ദുൽ റഹ്മാൻ. യു.,സജാസ് ഹസ്സൻ,ഹാഷിം,അബ്ദുൽ റഹീം എം.എം.എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ