കെഎംഎസിസി ദുബായ് അനുശോചിച്ചു
ദുബായ്: കേരള ഹജ്‌ജ് കമ്മിറ്റി ചെയർമാനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കോട്ടുമല ടി.എം. ബാപ്പു മുസ് ലിയാരുടെ വിയോഗത്തിൽ ദുബായ് കെഎംസിസി അനുശോചിച്ചു.

ബാപ്പു മുസ് ലിയാരുടെ വിയോഗം കേരളത്തിലെ മുസ് ലിം സമുദായത്തിന് തീരാനഷ്‌ടംമാണെന്ന് നിലപടുകളിലെ കാർക്കശ്യവും തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള കാര്യപ്രാപ്തിയുമാണ് കോട്ടുമല ബാപ്പു മുസ്ല്യരുടെ പ്രത്യേകതയാണെന്ന് പ്രസിഡന്റ് പി.കെ അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി. ഇസ്മയിൽ, ആക്റ്റിംഗ് പ്രസിഡന്റ് ഹസൈനാർ തോട്ടുംഭാഗം, ആക്ടിംഗ് ജനറൽ സെക്രട്ടറി അബ്ദുൾഖാദർ അരിപ്പാമ്പ്ര, മുസ്തഫ തിരൂർ, പി. ഉസ്മാൻ തലശേരി, എൻ.കെ ഇബ്രാഹിം, എം.എ മുഹമ്മദ് കുഞ്ഞി,അഡ്വ:സാജിദ് അബൂബക്കർ,ഇസ്മയിൽ ഏറാമല,ആർ.ഷുക്കൂർ,ഇസ്മായിൽ അരൂകുറ്റി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ