എയർ ഇന്ത്യ ദോഹ– കോഴിക്കോട് – തിരുവനന്തപുരം സർവീസ് 15 മുതൽ
ദോഹ: എയർ ഇന്ത്യ എക്സ്പ്രസ് ദോഹയിൽനിന്നും കോഴിക്കോട്ടേയ്ക്കുള്ള സർവീസ് ജനുവരി 15 മുതൽ തിരുവനന്തപുരത്തേയ്ക്കു നീട്ടി.

ഇതനുസരിച്ച് ഫ്ളൈറ്റ് നമ്പർ IX 374 ഉച്ചകഴിഞ്ഞ് 2.30ന് ദോഹയിൽനിന്നും പുറപ്പെടുന്ന വിമാനം രാത്രി 10.50ന് കോഴിക്കോട്ടെത്തും. തുടർന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടുന്നവിമാനം 11.45ന് അവിടെയെത്തും. തിരിച്ച് ഫ്ളൈറ്റ് നമ്പർ IX 373 രാവിലെ തിരുവനന്തപുരത്തുനിന്നും ഏഴിന് പുറപ്പെട്ട് 7.55ന് കോഴിക്കോട്ടെത്തും. അവിടെനിന്നും 11.40ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 1.30ന് ദോഹയിൽ എത്തിച്ചേരും.

ദോഹയിൽനിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കാർക്ക് പുതിയ സർവീസ് ഏറെ പ്രയോജനം ചെയ്യും. പുതിയ സർവീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓൺലൈൻ ബുക്കിംഗിന് ക്രെഡിറ്റ്/ഡെബിറ്റ് കാർഡും ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.