റഹ് മാനിയ ബഹറിൻ കമ്മിറ്റി അനുശോചിച്ചു
മനാമ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ഇസ് ലാം മത വിദ്യഭ്യാസ ബോർഡ് സെക്രട്ടറിയും കടമേരി റഹ്മാനിയ അറബിക് കോളജ് പ്രിൻസിപ്പലുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ് ലിയാരുടെ നിര്യാണത്തിൽ കടമേരി റഹ്മാനിയ അറബിക് കോളജ് ബഹറിൻ കമ്മിറ്റിയും റഹ്മാനീസ് ബഹറിൻ ചാപ്റ്ററും അനുശോചിച്ചു.

ഏതുകാലത്തും സമുദായത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെയെല്ലാം ശക്‌തിയുക്‌തം എതിർത്ത് രംഗത്തിറങ്ങിയിരുന്ന അദ്ദേഹം മത മില്ലാത്ത ജീവൻ എന്ന മത വിരുദ്ധ പാഠ പുസ്തകം പിൻവലിക്കുന്നതു വരെ രംഗത്തിറങ്ങിയതും ഇക്കാര്യത്തിൽ എല്ലാ മുസ് ലിം സംഘടനകളുടെയും കോഓർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി ഐക്യത്തോടെ പ്രവർത്തിച്ചതും ഭരണാധികൾക്ക് പുസ്തകം പിൻവലിക്കേണ്ടി വന്നതും അദ്ദേഹത്തിന്റെ ജന സമ്മിതിയുടെ ഉദാഹരണങ്ങളാണെന്നും റഹ്മാനിയ അറബിക് കോളജ് ബഹറിൻ കമ്മിറ്റിയും റഹ് മാനീസ് ബഹറിൻ ചാപ്റ്ററും സംയുക്‌തമായി പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ അറിയിച്ചു.