കോട്ടുമല ബാപ്പു മുസ്ലിയാർ: സമുദായ ഐക്യത്തിന് നിലകൊണ്ട നേതാവ് കെഐജി
Wednesday, January 11, 2017 8:24 AM IST
കുവൈത്ത്: കേരള ഹജ്‌ജ് കമ്മിറ്റി ചെയർമാനും സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തിൽ കേരള ഇസ് ലാമിക് ഗ്രൂപ്പ് (കെഐജി) കേന്ദ്ര കൂടിയാലോചന സമിതി അനുശോചിച്ചു. കേരളത്തിലെ സമുദായ ഐക്യത്തിനും സൗഹാർദത്തിനും വേണ്ടി നിലകൊണ്ട പ്രമുഖ പണ്ഡിതനായിരുന്നു ബാപ്പു മുസ്ലിയാരെന്ന് കെഐജി അനുശോചന സന്ദേശത്തിൽ പറഞ്ഞു.