ജിദ്ദ ബീമാപള്ളി സൗഹൃദ തീരം പുതിയ കമ്മിറ്റി രൂപീകരിച്ചു
Wednesday, January 11, 2017 8:26 AM IST
ജിദ്ദ: ജിദ്ദ ബീമാപള്ളി സൗഹൃദ തീരം പുതിയ കമ്മിറ്റി രൂപീകരിച്ചു. അസീസിയ അറഫാ വില്ലയിൽ നടന്ന യോഗം രക്ഷാധികാരി മുഹമ്മദ് റാസിഖ് സാഹിബ് ഉദ്ഘാടനം ചെയ്തു. റാഫി ബീമാപള്ളി അധ്യക്ഷത വഹിച്ചു. അമീൻ എംഎസ്എച്ച് റിപ്പോർട്ട് അവതിപ്പിച്ചു. ഷാജി ജിബ്രി പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. നവാസ് സയിദ്, ഹംസ കണ്ണ്, ഹാഷിം ഖാദർ, ഇബ്രാഹിം അസീസ്, റഷീദ് മൊയ്ദീൻ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി റാഫി ബീമാപള്ളി (പ്രസിഡന്റ്), നവാസ് സയിദ് (വൈസ് പ്രസിഡന്റ്), അമീൻ എംഎസ്എച്ച്(ജനറൽ സെക്രട്ടറി), അഷ്റഫ് നിസ്താർ (സെക്രട്ടറി), ഹാഷിം ഖാദർ (ട്രഷർ) എന്നിവരേയും രക്ഷാധികാരികളായി ഷാജി ജിബ്രി, മുഹമ്മദ് റാസിഖ് എന്നിവരേയും ഉപദേശക സമിതിയംഗങ്ങളായി സിയാദ് സലാം, സയ്ത് അലി, റഷീദ് മൊയ്തീൻ എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുൾ ബാസത്, ഇബ്രാഹിം അസീസ്, ഹംസ കണ്ണ്, അയൂബ് ഖാൻ,വാഹിദ് ,അബ്ദുൾ മജീദ്,അസീസ് ടിപ്പു ,ബഷീർ സൈനി എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ