ഐഎംസിസി സൗദി കമ്മിറ്റി അനുശോചിച്ചു
Wednesday, January 11, 2017 8:27 AM IST
ദമാം: സമസ്ത കേരള ഇസ് ലാം മതവിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും കേരള ഹജ്‌ജ് കമ്മിറ്റി ചെയർമാനും സുപ്രഭാതം ദിനപത്രം ചെയർമാനുമായ കോട്ടുമല ബാപ്പു മുസ് ലിയാരുടെ നിര്യാണത്തിൽ ഇന്ത്യൻ മുസ് ലിം കൾച്ചറൽ സെന്റർ സൗദി ദേശീയ കമ്മിറ്റി അനുശോചിച്ചു.

സമുദായ ഐക്യത്തിനും മതസൗഹാർദത്തിനും വേണ്ടി എന്നും നിലകൊണ്ട വ്യക്‌തിയായിരുന്നു ബാപ്പു മുസ് ലിയാർ. സമസ്തയുടെ നേതൃസ്‌ഥാനത്തെ നിറസാന്നിധ്യമായിരുന്ന ബാപ്പു മുസ്ലിയാർ മാനവികതയ്ക്കു മുൻതൂക്കം കൊടുത്ത മതപണ്ഡിതനായിരുന്നു. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. ഹജ്‌ജ് കമ്മിറ്റി അധ്യക്ഷൻ എന്ന നിലയിൽ മാതൃകാപരമായ പ്രവത്തനമായിരുന്നു നടത്തിയെതെന്ന് അനുശോചനക്കുറിപ്പിൽ പ്രസിഡന്റ് സയിദ് ഷാഹുൽ ഹമീദ് മംഗലാപുരം, അബ്ദുറഹ്മാൻ പുകയൂർ, ഹനീഫ് അറബി എന്നിവർ പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം