വോളിബാൾ ടൂർണമെന്റ്: ഡ്രീംസ് ജോതാക്കൾ
ദമാം: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ഫ്രൈഡേ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന നാലാമത് വോളിബാൾ ടൂർണമെന്റ് ഫൈനലിൽ വെൽകം ടീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി ഡ്രീംസ് ജോതാക്കളായി. ജേതാക്കൾക്കുവേണ്ടി റൗഫ് മികച്ച പ്രകടനം കാഴ്ചവച്ചു.

നേരത്തെ നടന്ന സെമിയിൽ വെൽകം, ഡ്രീംസ് ടീമുകൾ നേരിട്ടുള്ള സെറ്റുകൾക്ക് ഫ്രീഡം സിക്സിനെയും ഫ്രീഡം ടീമിനെയും തോൽപിച്ചു. സമാപന ചടങ്ങിൽ മുഖ്യാഥിതി ബെനിഫിറ്റ് മുജീബ്, അബൂബക്കർ എന്നിവർ ട്രോഫി സമ്മാനിച്ചു. ഹുസൈൻ റിയാദ്, ആസാദ്, ഉമ്മർകോയ, അസീസ്, ഇമ്പിച്ചമ്മു എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. പ്രദീപ്കുാമർ കളി നിയന്ത്രിച്ചു. കാണികൾക്കുള്ള ഭാഗ്യനറുക്കെടുപ്പിൽ വിജയിയായ പി.പി. അലിക്ക് എഫ്സിഡി കൺവീനർ മുഹമ്മദലി സമ്മാനം നൽകി. ശിഹാബ്, സർഫറാസ്, ഫൈസൽ, ഇൻതികാഫ്, ബുഗ്ഷാൻ, അബൂബക്കർ സിദ്ദീഖ്, ഇർഫാൻ, ജംഷീദ്, കെ.വി. അക്ബർ എന്നിവർ മേളക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം