ഇസ്ലാഹി ഐക്യ സമ്മേളനം 13ന്
ജിദ്ദ: ഇരു മുജാഹിദ് സംഘടനകളുടെയും പുനരേകീകരണത്തോടനുബന്ധിച്ച് ജിദ്ദയിൽ ഷറഫിയയിലും മദീന റോഡിലുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇസ് ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ ‘ഇസ് ലാഹി ഐക്യ സമ്മേളനം’ സംഘടിപ്പിക്കുന്നു.

ജനുവരി 13ന് (വെള്ളി) വൈകുന്നേരം 6.15 മുതൽ ഷറഫിയ ഇംപാല ഗാർഡനിലാണ് സമ്മേളനം. കെഎൻഎം പ്രസിഡന്റ് ടി.പി അബ്ദുള്ള കോയ മദനി, വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, ഷെയ്ഖ് മർസൂഖ് അൽ ഹാരിഥി, ഷെയ്ഖ് ഹമൂദ് ശിമംമരി, ഷെയ്ഖ് വഹീദ് സീറാനി, ഷെയ്ഖ് അഹമ്മദ് അൽ തഖാഫി തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കുന്ന പരിപാടിയിൽ ജിദ്ദയിലെ മത സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ അബാസ് ചെമ്പൻ, ജനറൽ കൺവീനർ മുഹമ്മദലി ചുണ്ടക്കാടൻ തുടങ്ങിയവർ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ