എംജിഎം അലൂംനി കുവൈത്ത് ചാപ്റ്റർ പിക്നിക്ക് ഫെബ്രുവരി 16, 17 തീയതികളിൽ
കുവൈത്ത് സിറ്റി: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും പരിശുദ്ധ പരുമല തിരുമേനിയാൽ 1902 ൽ സ്‌ഥാപിതമായ തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ എംജിഎം അലൂംനി കുവൈത്ത് ചാപ്റ്ററിന്റെ നേതൃത്വത്തിൽ പിക്നിക്ക് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 16ന് (വ്യാഴം) വൈകുന്നേരം അഞ്ചു മുതൽ 17 (വെള്ളി) വൈകുന്നേരം അഞ്ചുവരെ വഫ്രറയിലെ ഫാം ഹൗസ് കേന്ദ്രീകരിച്ചാണ് പരിപാടി നടക്കുന്നത്.

മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടി വിവിധ വിനോദ വിജ്‌ഞാന മത്സരങ്ങളും വടംവലി ഉൾപ്പടെയുള്ള മറ്റു കായിക മത്സരങ്ങളും പിക്നിക്കിന്റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: 99590272,66824604.

റിപ്പോർട്ട്: സലിം കോട്ടയിൽ