മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റ് രൂപവത്കരിച്ചു
കുവൈത്ത് സിറ്റി: മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റ് രൂപവത്കരിച്ചു. അബാസിയ പോപ്പിൻസ് ഹാളിൽ നടന്ന യോഗത്തിൽ ഉപദേശക സമിതി അംഗങ്ങളായി മനോജ് മാവേലിക്കര, ബാബു വർഗീസ്, ജിജുലാൽ എന്നിവരെയും രക്ഷാധികാരികളായി മോൻസി മാവേലിക്കര, കെ.എസ്. ശ്രീകുമാർ എന്നിവരെയും ഭാരവാഹികളായി സകീർ പുത്തൻപാലത്ത് (പ്രസിഡന്റ്), ബിജു കണ്ടിയൂർ (ജനറൽ സെക്രട്ടറി), മനോജ് റോയ് (ട്രഷറർ), രഞ്ജിത്ത് തോമസ് (വൈസ് പ്രസിഡന്റ്), അരുൺ ജേക്കബ്, സിജു ഡാനിയേൽ (ജോയിന്റ് സെക്രട്ടറിമാർ), ജൂബി കൊരുത് (ജോയിന്റ് ട്രഷറർ), വിജോ തോമസ്, ദിനേശ് ചുനക്കര (ആർട്സ് ക്ലബ് സെക്രട്ടറിമാർ) എന്നിവരെയും

എക്സികൂട്ടീവ് മെംബർമാരായി ദിലീപ് കുമാർ, ഷംസു താമരക്കുളം, ഹോചിമിൻ, വി.അനിൽ, കെ.ബിനു, സോബിൻ വർഗീസ് അഭിഷേക്, ശരത്, അനിയൻ കുഞ്ഞ്, ശ്രീരാജ്, എം.കെ.സാജൻ, ബേബി വർഗീസ്, എം.ബി. പ്രസാദ് എന്നിവരെയും തെരഞ്ഞെടുത്തു.

സംഘടനയിൽ അംഗങ്ങളാകുവാൻ 94067454, 97806973, 66970275 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ