ദുബായ് കെഎംസിസി അനുശോചിച്ചു
ദുബായ്: അഫ്ഗാനിസ്‌ഥാനിലെ കാണ്ഡഹാർ ഗവർണറുടെ ഹെഡ്ക്വാർട്ടേഴ്സിൽ ഉണ്ടായ ഭീകരാക്രമണത്തിൽ യുഎയിലെ അഞ്ചു നയതന്ത്ര നയതന്ത്രജ്‌ഞർ മരിക്കാനിടയായ സംഭവത്തിൽ ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ അൻവർ നഹ ആക്റ്റിംഗ് ജനറൽ സെക്രട്ടറി അബ്ദുൾഖാദർ അരിപ്പാമ്പ്ര, ട്രഷറർ എ.സി. ഇസ്മായിൽ എന്നിവർ അനുശോചിച്ചു.

അഫ്ഗാനിസ്‌ഥാനിലെ വിവിധ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സമൂഹ്യ ജീവ കാരുണ്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന അഞ്ച് യുഎഇ ഉദ്യോഗസ്‌ഥരാണ് സ്ഫോടനത്തിൽ മരിച്ചത്. യുഎഇയുടെയും കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ദുബായ് കെഎംസിസി നേതാക്കൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ