യൂണിയൻ ചർച്ച് രക്‌തദാന ക്യാമ്പ് 14ന്
Thursday, January 12, 2017 8:47 AM IST
ദുബായ്: ഷാർജ യൂണിയൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ ജനുവരി 14ന് (ശനി) രക്‌തദാന ക്യാമ്പ് നടത്തുന്നു. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാല് വരെ യൂണിയൻ ചർച്ചിലാണ് ക്യാമ്പ്.

വിവരങ്ങൾക്ക്: ലാൽ മാത്യു 055 9008087, വിൻസെന്റ് ഏബ്രഹാം 050 3982211.