സ്നേഹത്തിന്റേയും ഐക്യത്തിന്റെയും ശക്‌തിതെളിയിച്ച് ഇസ് ലാഹി ഐക്യ സമ്മേളനം
Monday, January 16, 2017 5:14 AM IST
ജിദ്ദ: ഒന്നര പതിറ്റാണ്ടിന്റെ വിടവ് തീർത്ത് ജിദ്ദയിലെ ഇസ് ലാഹി ആദർശബന്ധുക്കൾ ഐക്യപെരുന്നാളാഘോഷിച്ചു. ഷറഫിയ ഇംപാല ഗാർഡനിൽ നടന്ന സമ്മേളനത്തിൽ സൽമാൻ രാജാവിന്റെ അതിഥികളായി സൗദിയിലെത്തിയ കേരള നദ്വത്തുൽ മുജാഹിദ്ദിൻ പ്രസിഡന്റ് ടി.പി. അബ്ദുള്ള കോയ മദനി, വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, കോഴിക്കോട് ജില്ല ഭാരവാഹി അഡ്വ. ഹനീഫ് തുടങ്ങീയർ ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു.

കിം അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി അറബിക്ക് ഫാക്കൽറ്റി അംഗം ഡോ. മുതൈർ അൽ മാലിക്കി, ഇസ് ലാഹി സെന്റർ രക്ഷാധികാരി ഷേയ്ഖ് മർസൂഖ് അൽ ഹാരിഥി, മത്താർ ഖദീം ജാലിയാത്ത് മേധാവി ഷെയഖ് അഹമദ് അൽ തഖഫി, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഡയറക്ടർ വി.പി. മുഹമ്മദലി, അബൂബക്കർ അരിമ്പ്ര (കെഎംസിസി), സക്കീർ ഹുസൈൻ (ഒഐസിസി), ഷിബു തിരുവനന്തപുരം (നവോദയ) ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, മീഡിയ ഫോറം പ്രസിഡന്റ് മായിൻ കുട്ടി, പി.വി. അഷ്റഫ് (എംഇഎസ്), മജീദ് നഹ (എംഎസ്എസ്), മൂസകുട്ടി (കെഐജി), ഇസ് ലാഹി സെന്റർ ഭാരവാഹികളായ എൻജി. അബൂബക്കർ യാമ്പു, കുഞ്ഞഹമ്മദ് കോയ ഹായിൽ, അബാസ് ചെമ്പൻ, സലാഹ് കാരാടൻ, പ്രബോധകരായ ഒസാമ മുഹമ്മദ്, ശമീർ സ്വാലഹി തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദലി ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുഹമ്മദ് നൂരിഷ, നൗഷാദ് കരിങ്ങനാട് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ