‘ഇസ് ലാം വിളംബരം ചെയ്യുന്ന മാനവികതയുടെ സന്ദേശവാഹകരാവുക’
Monday, January 16, 2017 7:28 AM IST
ദമാം: നിത്യപ്രസക്‌തവും പ്രായോഗികവുമായ പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവും അധ്യാപനങ്ങളും സമത്വ സുന്ദരമായ സമൂഹത്തിന്റെ സൃഷ്‌ടിപ്പാണ് സമ്മാനിച്ചതെന്നും അത് മനസിലാക്കുകയും ഉൾക്കൊള്ളുകയുമാണ് ആത്യന്തിക വിജയത്തിനുള്ള ഏക മാർഗമെന്നും ഇത്തരത്തിൽ മാനവികതയുടെ മഹത്തായ സന്ദേശത്തിന്റെ പ്രചാരകരാവാൻ ഏവരും പ്രയത്നിക്കണമെന്നും സൗദി ഇസ് ലാമിക മന്ത്രാലയത്തിന്റെ കീഴിലുളള ഹാഇൽ ദഅവാ സെന്റർ മലയാള വിഭാഗം തലവൻ അബ്ദുസലാം മദീനി. മാനവിക ഐക്യത്തിന്റെ ഉദ്ഘോഷമാണ് ഇസ് ലാമിക സന്ദേശങ്ങളുടെ കാതലെന്ന്

ദമാം ഇസ് ലാമിക്ക് കൾചറൽ സെന്ററിൽ നടന്ന കിഴക്കൻ പ്രവിശ്യാ

സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമുഖത്ത് വന്ന സർവ പ്രവാചകരും പ്രബോധനം ചെയ്ത ഏകദൈവ വിശ്വാസമാണ് സർവ മനുഷ്യരെയും ഒന്നിപ്പിക്കുന്ന മഹിത തത്വമെന്നും അതിൽ നിന്നുളള വ്യതിയാനങ്ങളാണ് മുഴുവൻ ജനപഥങ്ങളെയും ഭിന്നിപ്പിച്ചതെന്നും അബ്ദുസലാം മദീനി കൂട്ടിച്ചേർത്തു.

ചടങ്ങിൽ മുനീർ നജാത്തി മുഖ്യപ്രഭാഷണം നടത്തി. ഐസിസി മലയാള വിഭാഗം പ്രബോധകൻ അബ്ദുൾ ജബാർ, അബ്ദുൾ ജബാർ മദീനി അബ്ദുള്ള, ജുബൈൽ ദഅവ സെന്റർ മലയാള വിഭാഗം മേധാവി സമീർ മുണ്ടേരി, റാക്ക ഇസ് ലാമിക് സെന്റർ മലയാള വിഭാഗം പ്രബോധകൻ അബ്ദുറഹ്മാൻ ഫാറൂഖി ചുങ്കത്തറ, ജുബൈൽ ദഅവാ സെന്റർ പ്രബോധകരായ അബ്ദുസ്സുബ്ഹാൻ സ്വലാഹി പറവണ്ണ, ഖാജ അബ്ദുൽ കരീം സലഫി, ഹാഫിദ് മുഹമ്മദ് ഇഖ്ബാൽ തൃക്കരിപ്പൂർ, ഇബ്രാഹിം ഫൈസി എന്നിവർ സംസാരിച്ചു. പാനൽ ഡിസ്കഷനിൽ അർഷദ് ബിൻ ഹംസ മോഡറേറ്ററായിന്നു. എൻ.വി. സാലിം അരീക്കോട്, അൻവർ അബൂബക്കർ, അബ്ദുൾ ജബാർ മദീനി, അബ്ദുസലാം മദീനി എന്നിവർ സദസ്യരുടെ സംശയങ്ങൾക്ക് മറുപടി നൽകി.

പ്രവിശ്യയിലെ ഇസ് ലാഹി സെന്ററുകളെ പ്രതിനിധീകരിച്ച് ,ബി.വി അബ്ദുൾ ഗഫൂർ, മുഹമ്മദ് ശാക്കിർ സ്വലാഹി കാസർഗോഡ് (ദമാം), മൊയ്തീൻ കുട്ടി,(ജുബൈൽ) മുസ്തഫ, ഹനീഫ, കെ.വി സമീർ സ്വലാഹി തെന്നല (അൽഹസ), ബി.വി. സകരിയ്യ (അൽകോബാർ) എന്നിവർ പ്രസീഡിയം അലങ്കരിച്ചു. കാമ്പയിൻ സ്വാഗത സംഘം ജനറൽ കൺവീനർ അബ്ദുൾ ജബാർ വിളത്തൂർ, ദമാം ഇന്ത്യൻ ഇസ് ലാഹി സെന്റർ ജനറൽ സെക്രട്ടറി ഫൈസൽ കൈതയിൽ എന്നിവർ പ്രസംഗിച്ചു. വി.കെ. ആബിദ്,ഉസ്മാൻ കൊടുവള്ളി, അബ്ദുൽ മുജീബ് പൂന്തുറ,അബ്ദുൾഖാദർ കൊടുങ്ങല്ലൂർ, അബ്ദുൾ അസീസ് ,സുധീർ എടത്തനാട്ടുകര,സാജിർ മൌവഞ്ചേരി,നാസർ കരൂപടന്ന, സിറാജ് തിരുവനന്തപുരം, അനസ് വെമ്പായം,ആരിഫ് ജുബൈൽ , ആസാദ് വളപട്ടണം (ജുബൈൽ) ജുബൈൽ,ഫക്രുദ്ദീൻ തുഖ്ബ,അബ്ദുൾ അസീസ് വെളിയംകോട്,സിറാജ് ആലുവ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം