ഫോക്കസ് സൗദി ദേശീയ സമിതിക്ക് പുതിയ നേതൃത്വം
Monday, January 16, 2017 7:30 AM IST
ജിദ്ദ: ഫോക്കസ് സൗദി 2017–18 പ്രവൃത്തിവർഷങ്ങളിലേക്കുള്ള ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി

ഷബീർ വെള്ളാടത്ത് (സിഇഒ), സാജിദ് പാലത്ത് (സിഒഒ), ബഷീർ പുത്തനത്താണി (അഡ്മിൻ മാനേജർ), ഇ.ഒ. ജലീൽ (ഫൈനാൻസ് മാനേജർ), യു.കെ. നിസാറാലി (അസി. സിഇഒ), മുഹമ്മദ് മടവൂർ (എച്ച്ആർ മാനേജർ), ജരീർ വേങ്ങര (മാർക്കറ്റിംഗ് മാനേജർ), മുഹമ്മദ് റാഫി (ഇവന്റ് മാനേജർ), ഹാഫിസ്റഹ്മാൻ പുത്തൂർ(ഇസ്ലാമിക് അഫ്യേഴ്സ്), ബാസിൽ അബ്ദുൾ ഗനി (ക്യുസി മാനേജർ), ഐഎംകെ അഹമ്മദ്(പിആർഒ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. യൂസിഫ് കൊടിഞ്ഞി, മുജീബ് തൊടികപ്പുലം, എം. ഷൈജു, സൈനുദ്ദീൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ