പയ്യന്നൂർ സൗഹൃദവേദി റിയാദ് കലണ്ടർ പ്രകാശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
Wednesday, January 18, 2017 3:48 AM IST
റിയാദ്: പയ്യന്നൂർ സൗഹൃദവേദി റിയാദിന്റെ ഈ വർഷത്തെ കലണ്ടർ പ്രകാശനം ന്യൂ സഫാ മക്കാ ഹാളിൽ നടന്നു. മീഡിയ ചീഫ്*കോഓർഡിനേറ്റർ ഷംനാദ് കരുനാഗപ്പളളി*ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വേദി പ്രസിഡന്റ് കെ.പി. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഡോ. രാജ്മോഹൻ, വൈസ്** പ്രസിഡന്റ് വി.വി. തമ്പാനു നൽകി പ്രകാശനം ചെയ്തു. ജീവകാരുണ്യ കൺവീനർ അഷ്റഫ്, ജനറൽ സെക്രട്ടറി സനൂപ്കുമാർ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ റിയാദിലെ പ്രശസ്ത മൃഗ ഡോക്ടറും കിംഗ് അബ്ദുളള*ഫൗണ്ടേഷൻ ഡയറി ഫാം മാനേജരുമായ കെ.സി. ഏബ്രഹാം മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന രോഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. മൃഗങ്ങളിൽ നിന്നുളള*വിഭവങ്ങൾ ഭക്ഷണത്തിനും വ്യാവസായികാവശ്യത്തിനും ഉപയോഗിക്കുന്നതുമൂലവും* വളർത്തുപക്ഷികളുമായി*അടുത്തിടപഴകുന്നതുമൂലവും മനുഷ്യരിലേക്ക് ബാധിക്കുന്ന മാരക രോഗങ്ങളായ പേവിഷബാധ, ക്ഷയം,*

വിരബാധ, ആന്ത്രാക്സ്, പക്ഷിപ്പനി എന്നിവയെപ്പറ്റിയും*സമൂഹം അവലംബിക്കേണ്ട പൊതു ശുചിത്വത്തെപ്പറ്റിയും വിശദീകരിക്കുകയും അംഗങ്ങളുടെ*സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ഡോ.രാജ്മോഹൻ ഫലകം നൽകി ഡോ. ഏബ്രഹാമിനെ ആദരിച്ചു. ചടങ്ങിൽ ഗാനങ്ങൾ ആലപിച്ച സത്താർ, മുനീർ, ഷഹീറുദ്ദീൻ, നിതാ നാസർ എന്നിവർക്കുളള ഉപഹാരങ്ങൾ അബ്ദുൾഖാദർ, ഉണ്ണിക്കുട്ടൻ, സതീശൻ, ദീപക് എന്നിവർ നൽകി. ജോയിന്റ് സെക്രട്ടറി*ഉദയകുമാർ, അഷറഫ് (ഫോർക്ക), ട്രഷറർ കൃഷ്ണൻ വെളളച്ചാൽ എന്നിവർ പ്രസംഗിച്ചു. ഷാജിലാൽ (അമൃത ടിവി) ചടങ്ങിൽ പങ്കെടുത്തു. സതീശൻ, ഉമേഷ്, വരുൺ, സനീഷ്, ദിവാകരൻ, ഗഫൂർ എന്നിവർ*പരിപാടിക്ക് നേതൃത്വം നൽകി.