അങ്കമാലി എൻആർഐ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം 20ന്
Wednesday, January 18, 2017 6:34 AM IST
അബുദാബി: അങ്കമാലി എൻആർഐ അസോസിയേഷൻ (ആൻറിയ) അബുദാബി ചാപ്റ്ററിന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം തിയോഫില ലോജിസ്റ്റിക്സ് ‘സ്പാർക്കിൾ 2017’ ജനുവരി 20ന് (വെള്ളി) നടക്കും. ഇന്ത്യൻ സോഷ്യൽ സെന്ററിൽ രാവിലെ 10 മുതലാണ് ആഘോഷ പരിപാടികൾ.

പ്രശസ്ത സിനിമാതാരവും ചാലക്കുടി എംപിയുമായ ഇന്നസെന്റ് മുഖ്യാതിഥിയുംറോജി എം. ജോൺ എംഎൽഎ, അബുദാബി പോലീസ് മേജർ അലി ഹാമിദ് അൽ ആമറി, പ്രവാസി ഭാരതി റേഡിയോ ഡയറക്ടർ ചന്ദ്രസേനൻ, ഐഎസ്സി പ്രസിഡന്റ് തോമസ് വർഗീസ്, വ്യവസായ പ്രമുഖൻ ഔസേപ്പച്ചൻ തെക്കേടത്ത്, സാമൂഹ്യ പ്രവർത്തകനും അങ്കമാലി പ്രസ് ക്ലബ് ട്രഷററുമായ ഷൈൻ പോൾ, വ്യവസായ പ്രമുഖനും ആൻറിയ ബിസിനസ് എക്സലൻസ് അവാർഡ് ജേതാവുമായ സാജു മൂലൻ എന്നിവർ അതിഥികളുമായിരിക്കും.

ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ മത്സരങ്ങളും ഗാനമേള, മിമിക്സ് പരേഡ്, അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

വിവരങ്ങൾക്ക്: 055 8469171.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള