സിഎച്ച് മെമ്മോറിയൽ കെഎംസിസി ആർട്ട് ഫെസ്റ്റ് 2017 20ന്
Thursday, January 19, 2017 7:28 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ് ലിം കൾച്ചറൽ സെന്‍റർ (കുവൈത്ത് കഐംസിസി) അബാസിയ ഏരിയ കമ്മിറ്റി 2017 ജനുവരി മുതൽ കർമ വീഥിയിൽ ഉണർവോടെ.... ഐക്യത്തോടെ.... എന്ന മുദ്രാവാക്യമുയർത്തി പ്രഖ്യാപിച്ച കർമ പദ്ധതിയുടെ ഭാഗമായി അംഗങ്ങൾക്കും മദ്രസ വിദ്യാർഥികൾക്കുമായി രണ്ടാമത് ദ്വൈവാർഷിക സി.എച്ച്. മെമ്മോറിയൽ കെഎംസിസി ആർട്ട്സ് ഫെസ്റ്റ് 2017 സംഘടിപ്പിക്കുന്നു.

ജനുവരി 20ന് (വെള്ളി) റിഥം ഓഡിറ്റോറിയത്തിലാണ് പരിപാടി. മൂന്നു ഗ്രൂപ്പുകളിലായി ഖുർആൻ പാരായണം, ഹിഫ്ള്, ബാങ്ക് വിളി, പ്രബന്ധ രചന, മലയാള പ്രസംഗം, ചിത്ര രചന, കഥ പറയൽ, ജനറൽ/ ഇസ്ലാമിക് ക്വിസ്, മാപ്പിളപ്പാട്ട് (മുസ്ലിം ഭക്തി ഗാനങ്ങൾ) എന്നീ ഇനങ്ങളിലാണ് മൽസരങ്ങൾ. വിജയികൾക്ക് സമ്മാനങ്ങളും ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് അബാസിയ ഏരിയ പ്രസിഡന്‍റ് സിദ്ദിഖ് കുഴിപ്പുറം, ജനറൽ സെക്രട്ടറി എൻജിനിയർ മുഷ്താഖ്, ട്രഷറർ പി.കെ. അബ്ദുൾ ലത്തീഫ് എന്നിവർ അറിയിച്ചു.

പരിപാടിയുടെ നടത്തിപ്പിനായി കുവൈത്ത് കെഎംസിസി മുൻ പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് മുഖ്യ രക്ഷാധികാരിയായും മുൻ കേന്ദ്ര ട്രഷറർ എച്ച്. ഇബ്രാഹിം കുട്ടി, കേന്ദ്ര ട്രഷറർ എം.കെ. അബ്ദുറസാഖ്, കേന്ദ്ര സെക്രട്ടറി സലാം ചെട്ടിപ്പടി എന്നിവരെ രക്ഷാധികാരികളായും ഏരിയ ജനറൽ സെക്രട്ടറി എൻജിനിയർ മുഷ്താഖ് ചെയർമാനും സെക്രട്ടറി അൻസാർ എറണാകുളം ജനറൽ കണ്‍വീനറുമായി പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു. കേന്ദ്ര പ്രവർത്തക സമിതിയംഗം സലാം പട്ടാന്പി, ഏരിയ സെക്രട്ടറി കെ.എം. ഹബീബ്, യൂണിറ്റ് ഏഴ് പ്രസിഡന്‍റ് എൻജിനിയർ യാസർ അറഫാത്ത്, യൂണിറ്റ് മൂന്ന് പ്രസിഡന്‍റ് കെ.ടി.ഫിയാസ,് ആർട്സ് വിംഗ് ഏരിയതല കണ്‍വീനർ അബ്ദുറഹിമാൻ നടുവണ്ണൂർ, റിഗായ് യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് മനോളി, സബാ നാസർ യൂണിറ്റ് ട്രഷറർ സിദ്ദിഖ് കട്ടിപ്പാറ, ഗഫൂർ കൊയിലാണ്ടി, എൻജിനിയർ ആഷിക് എന്നിവരാണ് മറ്റ് അംഗങ്ങൾ.‌

വിവരങ്ങൾക്ക്: 50677200, 99866951.

റിപ്പോർട്ട്: സലിം കോട്ടയിൽ