കുവൈത്തിൽ ശന്പളം ലഭിക്കാത്തതിനെത്തുടർന്ന് തൊഴിലാളികൾ അക്രമാസക്തമായി
Thursday, January 19, 2017 7:31 AM IST
കുവൈത്ത്: അഹ്മദിയിൽ പ്രവർത്തിക്കുന്ന കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്സ് കന്പനിയിൽ നടന്ന തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായി.

മാസങ്ങളായി ശന്പളം കിട്ടാതെ തങ്ങളെ കന്പനി മേധാവികൾ കബളിപ്പിക്കുകയാണ്. മൂന്നുമുതൽ അഞ്ചുമാസം വരെ ശന്പളം ലഭിക്കാത്തവർ തങ്ങളുടെ കൂട്ടത്തിലുണ്ടന്ന് തൊഴിലാളികൾ പറഞ്ഞു. നിത്യചെലവിനുപോലും ബുദ്ധിമുട്ടുന്ന തൊഴിലാളികൾ കാന്‍റീനിൽ ഭക്ഷണം കഴിക്കാനത്തെിയപ്പോൾ അധികൃതർ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് അക്രമാസക്തരായത്. ഇന്ത്യക്കാരടക്കം നൂറുക്കണക്കിന് തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തുവരുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ