ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കാർണിവൽ 20ന്
Thursday, January 19, 2017 7:32 AM IST
കുവൈത്ത്: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കാർണിവൽ ജനുവരി 20ന് (വെള്ളി) രാവിലെ എട്ടിന് സാൽമിയ സീനിയർ ബ്രാഞ്ചിൽ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ ഉദ്ഘാടനം ചെയ്യും. പരിപാടികൾ രാത്രി ഒൻപതുവരെ നീളും. ആറുമുതൽ 50 ഗ്രാം വരെ സ്വർണം സമ്മാനമായി ലഭിക്കുന്ന റാഫിൾ, 25 മുതൽ 50 ദിനാർ വരെ ലഭിക്കുന്ന ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയുമുണ്ട്. ഇന്ത്യയിലെയും ഫിലിപ്പീൻസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെയും കലാകാര·ാരുടെ വിവിധ കലാപരിപാടികളും ഉണ്ടാകും. രഞ്ജിനി ഹരിദാസ്, ലോയ്ഡ് ഡിസൂസ എന്നിവർ പരിപാടികളുടെ അവതാരകരായിരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ