കനകാംഗി മ്യൂസിക്ക് ക്ലാസിന് തുടക്കം കുറിച്ചു
Thursday, January 19, 2017 10:08 AM IST
ജിദ്ദ: ജിദ്ദ നവോദയ യാന്പു ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കനകാംഗി എന്ന പേരിൽ മ്യൂസിക്ക് ക്ലാസ് ആരംഭിച്ചു.

കുടുംബവേദി കണ്‍വീനർ ഡെന്നി തോമസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗം രാജൻ നന്പ്യാർ അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത അധ്യാപിക ധന്യ പ്രശാന്ത് ക്ലാസിന് തുടക്കം കുറിച്ചു. കുടുംബവേദി ജോയിന്‍റ് കണ്‍വീനർ ഏബ്രഹം, പ്രോഗ്രാം കണ്‍വീനർ രാജേഷ് പിള്ള, യാബു ഏരിയ കമ്മിറ്റി ട്രഷറർ യൂസഫ്, സെക്രട്ടറി കരുണാകരൻ, മഞ്ചു രാജേഷ്, അജോ ജോർജ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ