കേളി ഉമ്മുൽഹമാം ഏരിയക്ക് പുതിയ നേതൃത്വം
Saturday, January 21, 2017 10:13 AM IST
റിയാദ്: റിയാദ് കേളി കലാ സാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജനുവരി 20ന് ഒലയ ടെന്‍റ് പാർക്കിൽ നടന്ന ഉമ്മുൽഹമാം ഏരിയയുടെ മൂന്നാമത് ഏരിയ സമ്മേളനം കേന്ദ്ര രക്ഷാധികാരി സമിതി അംഗം ബിപി രാജീവൻ ഉദ്ഘാടനം ചെയ്തു. ഒ.പി. മുരളി രക്തസാക്ഷി പ്രമേയവും ഷാജു പി.പി. അëശോചന പ്രമേയവും അവതരിപ്പിച്ചു. പ്രദീപ്രാജ് പ്രസംഗിച്ചു. ചന്തുചൂഡൻ, അജയൻ, കൃഷ്ണæമാർ എന്നിവരടങ്ങുന്ന പ്രസീഡിയവും പികെ മുരളി, രവീന്ദ്രൻ പട്ടുവം, ഒ.പി. മുരളി എന്നിവരടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഷിഹാബുദ്ദീൻ, ജ്യോതിപ്രകാശ് (മിനിറ്റ്സ്), പ്രദീപ്രാജ്, ഷാജു (ക്രഡൻഷ്യൽ) ജോസൻ, അച്യുതൻ പിള്ള (പ്രമേയം), എന്നിവർ സബ്കമ്മിറ്റികളുടെ ചുമതല നിർവഹിച്ചു. ഏരിയ സെക്രട്ടറി പി.കെ. മുരളി പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ രവീന്ദ്രൻ പട്ടുവം വരവു ചെലവു കണçം കേളി ട്രഷറർ ഗീവർഗീസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അജ്മൽ, കരീം, ദീപേഷ്, ബിൻസാദ് എന്നിവർ ആëകാലിക വിഷയങ്ങളിൽ പ്രമേയങ്ങളും അവതരിപ്പിച്ചു. പ്രതിനിധികളുടെ ചർച്ചക്ക് കേളി മുഖ്യ രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി റഷീദ് മേലേതിൽ, ഏരിയ സെക്രട്ടറി പി.കെ. മുരളി, ഏരിയ ട്രഷറർ രവീന്ദ്രൻ പട്ടുവം എന്നിവർ മറുപടി പറഞ്ഞു. തുടർന്ന് പുതിയ ഭാരവാഹികളായി രവീന്ദ്രൻ പട്ടുവം (സെക്രട്ടറി), അജയൻ, കൃഷ്ണæമാർ (ജോയിന്‍റ് സെക്രട്ടറിമാർ), ഒ.പി. മുരളി (പ്രസിഡന്‍റ്), ബിജു, ജ്യോതിപ്രകാശ് (വൈസ് പ്രസിഡന്‍റുമാർ), ഷാജു (ട്രഷറർ), സുധാകരൻ (ജോയിന്‍റ് ട്രഷറർ) എന്നിവരേയും 19 അംഗ ഏരിയ കമ്മിറ്റിയെയും ഒന്പതാം കേന്ദ്രസമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.