മദീനയിൽ പെയ്ഡ് പാർക്കിംഗ്
Saturday, January 21, 2017 10:26 AM IST
മദീന: മസ്ജിദുന്നബവിയുടെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലുള്ള റോഡുകളുടെ ഇരുവശങ്ങളിലും ചെറുവാഹനങ്ങൾക്കുള്ള പ്രീപെയ്ഡ് പാർക്കിംഗ് സംവിധാനം ഉടൻ നിലവിൽ വരും. ഇതിനാവശ്യമായ സ്ഥലങ്ങൾ അടയാളപ്പെടുത്തി പാർക്കിംഗ് മെഷീനുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു.

സ്വന്തം വാഹനത്തിൽ പ്രവാചകന്‍റെ പള്ളിയിലെത്തുന്നവർക്ക് ഇത് വലിയ ആശ്വാസമായിരിക്കും.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ