കുടുംബ സഹായഫണ്ട് കൈമാറി
Monday, January 23, 2017 7:51 AM IST
അൽഹസ: കഴിഞ്ഞ മാസം അൽഹസയിലെ അയൂണിൽ ട്രയിലറിനു പിന്നിൽ കാർ ഇടിച്ചു മരിച്ച തിരുവനന്തപുരം നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി ഷഫീറിന്‍റെ കുടുംബസഹായ ഫണ്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു കുടുംബത്തിനു കൈമാറി.

തളിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ഷംനാ നവാസ്, സിപിഎം ഏരിയ കമ്മിറ്റി അംഗം എസ്. സഞ്ജയൻ, പ്രവാസി സംഘം ജില്ലാ പ്രസിഡന്‍റ് കെ.പി. ഇബ്രാഹിം, നവോദയ അൽഹസ ഏരിയ കമ്മിറ്റി അംഗങ്ങളായ പോൾ വള്ളിക്കാവ്, ജോസ് വിക്ടർ, അനിൽ മണക്കാട്, സലിം ആറാട്ടുപുഴ തുടങ്ങിയവർ പങ്കെടുത്തു.