പഠന ക്ലാസ് ആരഭിച്ചു
Monday, January 23, 2017 7:58 AM IST
ജിദ്ദ: ജിദ്ദ നവോദയ യാന്പു ഏരിയ കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ
മലയാള ഭാഷ എഴുതുവാനും വായിക്കുവാനും പ്രവാസി കുട്ടികളെ പ്രപ്തരാക്കുന്നതിനുവേണ്ടി മധുരം മലയാളം എന്ന പേരിൽ മലയാള പഠന ക്ലാസ് ആരംഭിച്ചു.

രാജൻ നന്പ്യാർ മധുരം മലയാളത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. കുടുംബവേദി കണ്‍വീനർ ഡെന്നി അധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചു കുരുന്നുകൾക്ക് ബിന്ദു ടീച്ചറും ശുഭ ടീച്ചറും ചേർന്ന് ആദ്യാക്ഷരം ചൊല്ലിക്കൊടുത്തു. അതോടൊപ്പം അവർക്ക് പഠനസാമഗ്രഹികളും സ്ലേറ്റ്, പെൻസിൽ, പാഠപുസ്തകം എന്നിവ വിതരണം ചെയ്തു. യൂസഫ്, കരുണാകരൻ, മഞ്ജു രാജേഷ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ