റിഫ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്‍റ്: അസീസിയ സോക്കർ, യൂത്ത് ഇന്ത്യ, ഒബയാൻ എഫ്സി ടീമുകൾക്ക് ജയം
Monday, January 23, 2017 8:04 AM IST
റിയാദ്: വെസ്റ്റേണ്‍ യൂണിയൻ മണി ട്രാൻസ്ഫർ വിന്നേഴ്സ് ട്രോഫിക്കും സിറ്റി ഫ്ളവർ റണ്ണർഅപ്പ് ട്രോഫിക്കും വേണ്ടിയുള്ള നാലാമത് റിഫ പ്രീമിയർ ലീഗ് എ ഡിവിഷൻ ഫുട്ബോൾ ടൂർണമെന്‍റിന് ആവേശകരമായ തുടക്കം. ഇന്‍റർനാഷണൽ ഫുട്ബോൾ അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളുടെ കിക്കോഫ് വെസ്റ്റേണ്‍ യൂണിയൻ മാർക്കറ്റിംഗ് മാനേജർ മുസ്തഫ കവായി നിർവഹിച്ചു. കലാ കായിക സാംസ്കാരികരംഗത്തെ പ്രമുഖർ ചടങ്ങിന് സാക്ഷികളായി.

റോയൽ ട്രാവൽസ് റിയാദ് സോക്കറും ലിയാ സ്പോർട്ടിംഗ് യുണൈറ്റഡ് എഫ്സിയും തമ്മിൽ നടന്ന ആദ്യ മത്സരം ഗോൾ രഹിത സമനിലിയിൽ അവസാനിച്ചു. റോയൽ ടീമിന്‍റെ ഫസൽ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാമത്തെ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഐബി ടെക് ലാന്േ‍റണ്‍ എഫ്സിയെ പരാജയപ്പെടുത്തി അറേബ്യൻ കാർഗോ അസീസിയ ആദ്യ വിജയം സ്വന്തമാക്കി. അസീസിയക്ക് വേണ്ടി രണ്ട് ഗോളുകൾ നേടിയ മനാഫ് വയനാടാണ് മാൻ ഓഫ് ദി മാച്ച്.

മൂന്നാമത്തെ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജരീർ മെഡിക്കൽ യൂത്ത് ഇന്ത്യ മിഡീസ്റ്റ് റെയിൻബോ ടീമിനെ പരാജയപ്പെടുത്തി. യൂത്ത് ഇന്ത്യയുടെ ജസീം മാൻ ഓഫ് ദി മാച്ച് അവാർഡ് നേടി.

നാലാമത്തെ മത്സരത്തിൽ ഒബയാർ എഫ്സി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കിംഗ്ഡം ഇന്‍റർനാഷണൽ മൂവേഴ്സ് റിയൽ കേരളയെ പരാജയപ്പെടുത്തി. മാൻ ഓഫ് ദി മാച്ചായി ഒബയാറിന്‍റെ നിഷാദിനെ തിരഞ്ഞെടുത്തു.

ഫുട്ബോൾ സംഘാടനകനായ അലവിഹാജി പാട്ടശേരി, മുസ്തഫ കവായി, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്‍റ് നാസർ കാരന്തൂർ, റിഫ പ്രസിഡന്‍റ് ബഷീർ ചേലേന്പ്ര, ഷംനാദ് കരുനാഗപ്പള്ളി, ഹനീഫ മൂർക്കനാട്, ബഷീർ കാരന്തൂർ, ഉസ്മാൻ അൽത്താഫ്, ഷാഫി കൊടുവള്ളി തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. ഐബി ടെക് മാൻ ഓഫ് ദി മാച്ച് അവാർഡുകൾ ഷക്കീബ് കൊളക്കാടൻ, ബഷീർ ചേലേന്പ്ര, നാസർ മൂച്ചിക്കാടൻ, കബീർ വല്ലപ്പുഴ എന്നിവർ സമ്മാനിച്ചു.

മുഹമ്മദ്, ഹുസാം, ജൻറിൽ, ഹംസക്കോയ പെരുമുഖം, ഫൈസൽ പാഴൂർ എന്നിവർ കളികൾ നിയന്ത്രിച്ചപ്പോൾ ടെക്നിക്കൽ കമ്മിറ്റിയംഗങ്ങളായ ഷക്കീൽ തിരൂർക്കാട്, നവാസ് കൊഴിഞ്ഞിലം, ബാബു മഞ്ചേരി എന്നിവർ സഹായിച്ചു. കബിർ വല്ലപ്പുഴ, ജുനൈസ് വാഴക്കാട്, സൈഫു കരുളായി, നവാസ് കണ്ണൂർ തുടങ്ങിയവർ ടൂർണമെന്‍റിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ