കണ്ണമംഗലം പെയിൻ ആൻഡ് പാലിയേറ്റീവ് കെട്ടിടത്തിന് ശിലയിട്ടു
Monday, January 23, 2017 8:13 AM IST
ജിദ്ദ: കണ്ണമംഗലം പ്രവാസി കൂട്ടായ്മ പാലിയേറ്റീവ് സെന്‍ററിന് 30 ലക്ഷം രൂപ ചെലവിൽ അച്ചനന്പലത്ത് നിർമിക്കുന്ന കെട്ടിടത്തിന് പ്രമുഖ സാമൂഹിക പ്രവർത്തകയും ദേശീയ അവാർഡ് ജേതാവുമായ കെ.വി. റാബിയ ശിലയിട്ടു.

സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന കൂട്ടായ്മ സെക്രട്ടറി സമദ് ചോലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിൽഡിംഗ് നിർമാണത്തിനുള്ള ഭൂമിയുടെ പകുതി സംഖ്യയും കൂട്ടായ്മ രക്ഷാധികാരി പുള്ളാട്ട് കുഞ്ഞാലസൻ ഹാജി പാലിയേറ്റീവ് ചെയർമാൻ പി.എം. സൈദു മുഹമ്മദിന് കൈമാറി.

കോയിസൻ ബീരാൻ കുട്ടി, നൗഷാദ് ചേറൂർ, പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.സരോജിനി, വൈസ് പ്രസിഡന്‍റ് പൂക്കുത്ത്മുജീബ്, പി. രായിൻകുട്ടി ഹാജി, വി.പി. നാസർ, പി. ശിഹാബുദ്ദീൻ, പുള്ളാട്ട് സലിം, കെ.മുസ്തഫ, എ.അബാസലി, കെ.റസാഖ്, ടി.ജാനകി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ