കെ.സി. പിള്ള മെമ്മോറിയൽ വോളി: ആസ്പ്കോ ദമാം ചാന്പ്യന്മാർ
Tuesday, January 24, 2017 12:36 AM IST
ജുബൈൽ: നവയുഗം സാംസ്കാരികവേദി ജുബൈൽ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.സി. പിള്ള പുരസ്കാരം 2016 നോടനുബന്ധിച്ചു നടന്നു വരുന്ന വോളിബോൾ ടൂർണമെന്‍റിൽ ആസ്പ്കോ ദമാം ജേതാക്കളായി. ഫൈനലിൽ അലാദ് ജുബൈൽ ടീമിനെ ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ (25 - 20, 25 - 16, 25 - 23).

ഉമ്മൽ ഷൈക്കിലുള്ള സാദി റിസോർട്ട് കോർട്ടിൽ നടന്ന ഫൈനൽ മത്സരത്തിന് തുടക്കം കുറിച്ച് മലയാളത്തിന്‍റെ പ്രിയകവി പ്രഫ. വി. മധുസൂദനൻ നായർ, സിപിഐ കേരളസംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി സത്യൻ മൊകേരി, കെ.സി.പിള്ള അവാർഡ് ജൂറിയംഗം സി.സാബു, എസ്.കെ.കുമാർ, ബിജു ബാലകൃഷ്ണൻ, പ്രേംരാജ് എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.

തുടക്കം മുതൽ തന്നെ ആസൂത്രണമികവിന്‍റെയും ഒത്തൊരുമയുടെയും പവർഗയിമിന്‍റെയും മികവിൽ ആസ്പ്കോ ദമാം കളിയിൽ ആധിപത്യം സ്ഥാപിച്ചു. ജുബൈലിലെ നൂറുകണക്കിന് കായികപ്രേമികൾ ഉൾപ്പെട്ട കാണികളുടെ ശക്തമായ പിന്തുണയുടെ ആവേശത്തിൽ, അലാദ് ജുബൈൽ ടീം മികച്ച കളി പുറത്തെടുത്ത് തിരിച്ചടിച്ചെങ്കിലും ഫിനിഷിംഗിലെ ദുർബലതകൾ അവരെ പുറകോട്ടടിച്ചു.

ജേതാക്കൾക്ക് സത്യൻ മൊകേരി നവയുഗത്തിന്‍റെ ട്രോഫിയും 5001 റിയാൽ കാഷ് പ്രൈസും സമ്മാനിച്ചു. റണ്ണർഅപ്പായ അലാദ് ജുബൈൽ ടീമിന് പ്രഫ. വി. മധുസൂദനൻ നായർ നവയുഗത്തിന്‍റെ ട്രോഫിയും 2500 റിയാൽ കാഷ് പ്രൈസും സമ്മാനിച്ചു. മാൻ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട ആസ്പ്കോ ദമാം ടീമിന്‍റെ അബു അഹമ്മദ് അഫ്നാന് നവയുഗത്തിന്‍റെ ട്രോഫി സി.സാബു സമ്മാനിച്ചു. മാൻ ഓഫ് ദി ടൂർണമെന്‍റായി തെരഞ്ഞെടുക്കപ്പെട്ട ആസ്പ്കോ ദമാം ടീമിന്‍റെ നാസറിന് നവയുഗത്തിന്‍റെ ട്രോഫി ടി.സി.ഷാജി സമ്മാനിച്ചു. മുഹമ്മദ് അൽകാമറാനി, ആല ഇബ്രാഹിം എന്നിവർ കളി നിയന്ത്രിച്ചു.

സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളായ നവയുഗം മുഖ്യരക്ഷാധികാരി ടി.സി.ഷാജി, എഴുത്തുകാരനായ ജോസഫ് അതിരിങ്കൽ, ഉണ്ണി പൂച്ചെടിയൽ, ലീന ഉണ്ണികൃഷ്ണൻ, ബെൻസിമോഹൻ, സുമി ശ്രീലാൽ, പ്രവാസി നേതാക്കളായ ഉമേഷ് കളരിക്കൽ, ലക്ഷ്മണൻ (നവോദയ), ആന്‍റണി, നൂഹ് പാപ്പിനിശേരി, സിറാജ് പുറക്കാട് (ഒഐസിസി), യു.എ. റഹിം, അഷറഫ് ചെട്ടിപ്പടി (കഐംസിസി), ഇബ്രാഹിംകുട്ടി ആലുവ (ഗ്ലോബൽ മലയാളി), ബാപ്പു തേഞ്ഞിപ്പലം (സാഫ്ക), സാബു മേലതിൽ, ഷാജഹാൻ മനയ്ക്കൽ, അബ്ദുൾ അസീസ് (തനിമ), സഫയർ (ഏകതാ പ്രവാസി) എന്നിവർ മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു.

നവയുഗം ജുബൈൽ കേന്ദ്രകമ്മിറ്റി സെക്രട്ടറി ടി.എ.തങ്ങൾ, രക്ഷാധികാരി ടി.പി.റഷീദ്, സ്വാഗത സംഘം സെക്രട്ടറി കെ.ആർ. സുരേഷ്, ജോയിന്‍റ്സെക്രട്ടറി പുഷ്പകുമാർ, അഷറഫ് കൊടുങ്ങല്ലൂർ, കുടുംബവേദി സെക്രട്ടറി എം.ജി. മനോജ്, ബി.മോഹനൻ പിള്ള, ചന്ദ്ര കുറുപ്പ്, ഷാഫി താനൂർ, ഷെറിൻ, ഗിരീഷ് ഇളയിടത്ത്, സഞ്ജു, വിജയധരൻ പിള്ള, എം.എസ്.മുരളി, നൗഷാദ് മൊയ്തു, രാജേഷ് ടൂർണമെന്‍റിന് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം